പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ച്‌ കുറ്റ്യാടി കമ്മനത്താഴ ബൂത്ത് കോൺഗ്രസ് കമ്മിറ്റി


കുറ്റ്യാടി: കമ്മനത്താഴ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൂത്ത് കോൺഗ്രസ്സ് ഭാരവാഹികളെ അനുമോദിക്കുകയും പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്‌ ശ്രീജേഷ് ഊരത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ബാപ്പറ്റ അലി അധ്യക്ഷത വഹിച്ചു. സി.എച്ച് മൊയ്തു, ഇ.എം അസ്ഹർ, രവി നമ്പ്യയേലത്ത്, അമ്മദ് കോവുമ്മൽ, തെക്കാൾ ഹമീദ്, ടി.എം നൗഷാദ്, എ.ടി ഗീത, വി.പി സുമയ്യ, സറീന പുറ്റൻങ്കി എന്നിവർ സംസാരിച്ചു.