കെ.കെ ശൈലജ ടീച്ചറുടെ വിജയത്തിനായി; മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വടകരയില്‍


വടകര: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വടകരയില്‍ എത്തും. രാവിലെ 11മണിക്ക് പുറമേരിയിലും വൈകുന്നേരം 4മണിക്ക് കൊയിലാണ്ടിയിലും, വൈകുന്നേരം 6മണിക്ക് പാനൂരിലും പര്യടനം നടത്തും. പുറമേരി ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.

രാമചന്ദ്രന്‍ കടന്നപ്പള്ളി , സി.പി.ഐ ദേശീയ കൗൺസിൽ അംഗം സിഎന്‍ ചന്ദ്രന്‍, എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ, അഹമ്മദ് ദേവര്‍കോവില്‍, അഡ്വ.മാത്യു ടി.തോമസ് എംഎല്‍എ, അഡ്വ.പി.എം സുരേഷ് ബാബു, എന്‍കെ അബ്ദുള്‍ അസീസ്, സി.കെ നാണു, ടി.എം ജോസഫ്, എഡ്വ. എ.ജെ ജോസഫ്, ഇ.കെ വിജയന്‍ എംഎല്‍എ, പി മോഹനന്‍, കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎല്‍എ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ഏപ്രില്‍ 23ന് 5മണിക്ക് തലശ്ശേരിയിലും മുഖ്യമന്ത്രി പര്യടനം നടത്തും. ഏപ്രില്‍ 21ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പ്രചരണത്തിനായി എത്തും. രാവിലെ 11മണിക്ക് തൊട്ടില്‍പ്പാലത്ത് എത്തുന്ന പ്രകാശ് കാരാട്ട്‌ വൈകുന്നേരം 4മണിക്ക് പേരാമ്പ്രയിലും 6മണിക്ക് തലശ്ശേരിയിലും സന്ദര്‍ശനം നടത്തും. ഏപ്രില്‍ 21ന് ഡി.രാജയും പ്രചാരണത്തിനായി പേരാമ്പ്ര മണ്ഡലത്തിലെത്തുന്നുണ്ട്‌.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജില്ലയില്‍ പൊതുയോഗങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. പിബി അംഗവും സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമാ തപന്‍ സെന്‍ രാവിലെ 10.30ന് വടകര കോട്ടപ്പറമ്പിലെ തൊഴിലാളി സംഗമത്തില്‍ പങ്കെടുത്തിരുന്നു.