11 ചിത്രകാരികള്‍, മുപ്പതോളം ചിത്രങ്ങള്‍; ‘വെയ്വ്സ്’ ചിത്രപ്രദര്‍ശനത്തിന് വടകരയില്‍ തുടക്കമായി


വടകര: കേരളത്തിലെ 11 ചിത്രകാരികള്‍ ചേര്‍ന്നൊരുക്കിയ ‘വെയ്വ്സ്’ ചിത്രപ്രര്‍ശനം വടകര എടോടിയിലെ കചിക ആര്‍ട് ഗ്യാലറിയില്‍ ആരംഭിച്ചു. ചരിത്രകാരന്‍ പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരി കെ.എം ഹാജിറ അധ്യക്ഷത വഹിച്ചു. രമേശ് രഞ്ജനം സംസാരിച്ചു. ജോളി എം സുധന്‍, സുചിത്ര ഉല്ലാസ്, അമ്പിളി വിജയന്‍, സുരേഖ, നിഷ ഭാസ്‌കരന്‍, മനീഷ മുറവശ്ശേരി, ലിസി ഉണ്ണി, കെ.എ റജീന, പി.കെ ഷീന, എം.പി സുലൈഖ, സ്വാതി മോഹന്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.

അക്രിലിക് മീഡിയത്തില്‍ വ്യത്യസ്തങ്ങളായ മുപ്പതോളം ചിത്രങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 23ന് പ്രദര്‍ശനം അവസാനിക്കും. ജോളി എം.സുധൻ സ്വാഗതവും അമ്പിളി വിജയൻ നന്ദിയും പറഞ്ഞു.