മുഖ്യമന്ത്രി ഇന്ന് വടകരയിൽ; രണധീരതയുടെ സമരപാഠം രചിച്ച ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75-ാമത് വാർഷികാചരണത്തിന് ആവേശം പകരാനായി പിണറായി വിജയനും


വടകര: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വടകരയിൽ. രണധീരതയുടെ സമരപാഠം രചിച്ച ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75-ാമത് വാർഷികാചരണത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിനാണ് മുഖ്യമന്ത്രിയെത്തുന്നത്. പൊതുസമ്മേളനം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സിപിഎെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുല്ലക്കര രത്നാകരൻ, സിപിഐഎം ജില്ലാ സെക്രട്ടറി പി. മോഹനൻ, കെ.കെ. ബാലൻ, ഇ.കെ. വിജയൻ എംഎൽഎ എന്നിവർ സംസാരിക്കും. പരിപാടിയുടെ ഭാഗമായി അനുസ്മരണ പരിപാടിയും പ്രകടനവും കലാപരിപാടികളുമുണ്ടാകും നടക്കും.

 

അളവക്കൻ കൃഷ്ണൻ, കെ.എം. ശങ്കരൻ, വി.പി. ഗോപാലൻ, വി. കാരഘട്ടി, സി.കെ. ചാത്തു, മേനോൻ കണാരൻ, പുറവിൽ കണാരൻ, പാറോള്ളതിൽ കണാരൻ എന്നിവരാണ് പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. കടുത്ത പൊലീസ് മർദനത്തിൽ മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും രക്തസാക്ഷികളായി.