മതിലില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുയിപ്പോത്ത് ചാപ്പം പൊയില്‍ പ്രേമന്‍ അന്തരിച്ചു


മുയിപ്പോത്ത്: മുയിപ്പോത്ത് ചാപ്പം പൊയില്‍ പ്രേമന്‍ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം മതിലില്‍ നിന്നും വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.

അച്ഛൻ: പരേതനായ ചന്തു. അമ്മ: മീനാക്ഷി. ഭാര്യ: പ്രസന്ന. മക്കള്‍: പ്രസൂണ്‍, പ്രവിഷ, പ്രിന്‍സി.

സഹോദരങ്ങള്‍: സത്യന്‍, പരേതനായ വിനോദന്‍, ഷാജി.