കുറ്റ്യാടി-കോഴിക്കോട് പാതയില്‍ പാറക്കടവ് കാര്‍ കടയുടെ മുന്നിലേക്ക് ഇടിച്ചുകയറി അപകടം


പാലേരി: കാര്‍ കടയുടെ മുന്നിലേക്ക് ഇടിച്ചുകയറി അപകടം. കുറ്റ്യാടി-കോഴിക്കോട് പാതയില്‍ പാറക്കടവാണ് അപകടം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ 4.40 ഓടെയാണ് സംഭവം.

കടയുടെ മുന്നിലേക്ക് ഇടിച്ചുകയറിയ കാര്‍ ജലീലി പി.ടി.കെ സ്റ്റോറിന്റെ മുന്‍വശത്ത് നിര്‍മിച്ചിരുന്ന കമ്പിവേലിയില്‍ ഇടിച്ചാണ് നിന്നത്.

ഇടിയുടെ ആഘാതത്തില്‍ കമ്പിവേലി തകര്‍ന്നുവീണു. പുലര്‍ച്ചെയായതിനാല്‍ മറ്റ് വാഹനങ്ങള്‍ കുറവായിരുന്നു. അതിനാല്‍ വന്‍ അപകടങ്ങള്‍ ഒഴിവായി.