നവാഗതരായ കുരുന്നുകള്‍ക്ക് പൂക്കളും മധുരവും നല്‍കി സ്വീകരിച്ചു; ആയഞ്ചേരി കടമേരി വെസ്റ്റില്‍ അംഗന്‍വാടി പ്രവേശനോത്സവം ഹൃദ്യമായി


ആയഞ്ചേരി: അറിവിന്റെ ലോകത്തേക്ക് ചുവടുവച്ചിറങ്ങുന്ന കുരുന്നുകള്‍ക്ക് ആഘോഷമായി പ്രവേശനോത്സവം. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12 വാര്‍ഡായ കടമേരി വെസ്റ്റിലെ 71 നമ്പര്‍ കടമേരി എല്‍.പി സ്‌ക്കൂള്‍ അംഗന്‍വാടി പ്രവേശനോത്സവം ഹൃദ്യമായ അനുഭവമായി.

നവാഗതരായ കുരുന്നുകളെ പൂക്കളും മധുരവും നല്‍കി സ്വീകരിച്ചു. കാഴ്ച കലാ സാംസ്‌കാരിക വേദി കടമേരിയുടെ പ്രവര്‍ത്തകര്‍ ഉത്സവ ചടങ്ങിലെത്തിയ കുട്ടികള്‍ക്ക് വരയ്ക്കാനുള്ള പുസ്തകങ്ങളും കളറും വിതരണം ചെയ്തു.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി കുഞ്ഞിരാമന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് മെമ്പര്‍ സി.എച്ച് മൊയ്തു മാസ്റ്റര്‍, ആശ ടീച്ചര്‍, കണ്ണോത്ത് പത്മനാഭന്‍, എന്‍.കെ ബാലകൃഷ്ണന്‍, വിനീത് ഇ.കെ, രാജീഷ ടീച്ചര്‍, സനില എന്‍ കെ, നിഷ എ എന്നിവര്‍ സംസാരിച്ചു.