Tag: anganawadi

Total 4 Posts

നവാഗതരായ കുരുന്നുകള്‍ക്ക് പൂക്കളും മധുരവും നല്‍കി സ്വീകരിച്ചു; ആയഞ്ചേരി കടമേരി വെസ്റ്റില്‍ അംഗന്‍വാടി പ്രവേശനോത്സവം ഹൃദ്യമായി

ആയഞ്ചേരി: അറിവിന്റെ ലോകത്തേക്ക് ചുവടുവച്ചിറങ്ങുന്ന കുരുന്നുകള്‍ക്ക് ആഘോഷമായി പ്രവേശനോത്സവം. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12 വാര്‍ഡായ കടമേരി വെസ്റ്റിലെ 71 നമ്പര്‍ കടമേരി എല്‍.പി സ്‌ക്കൂള്‍ അംഗന്‍വാടി പ്രവേശനോത്സവം ഹൃദ്യമായ അനുഭവമായി. നവാഗതരായ കുരുന്നുകളെ പൂക്കളും മധുരവും നല്‍കി സ്വീകരിച്ചു. കാഴ്ച കലാ സാംസ്‌കാരിക വേദി കടമേരിയുടെ പ്രവര്‍ത്തകര്‍ ഉത്സവ ചടങ്ങിലെത്തിയ കുട്ടികള്‍ക്ക് വരയ്ക്കാനുള്ള പുസ്തകങ്ങളും

പത്താംതരം പാസായ വനിതകള്‍ക്കിതാ തൊഴിലവസരം;  ഒഞ്ചിയത്തെ അങ്കണവാടികളില്‍ ‘വർക്കർ’ തസ്തികയിലേക്ക് അപേക്ഷിക്കാം, അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഏപ്രില്‍ പത്ത്

വടകര: ഐ.സി.ഡി.എസിന് കീഴിലുള്ള ഒഞ്ചിയത്തെ അംഗനവാടികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അങ്കണവാടി വർക്കർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ പത്താംതരം പാസായ വനിതകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഭിന്നശേഷി വിഭാഗങ്ങള്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പാടില്ല. 01/01/2023 ന് 46 വയസ്സ് തികയാത്ത ആളുകളായിരിക്കണം അപേക്ഷകര്‍. ഏപ്രിൽ 10 വൈകുന്നേരം 4 മണിക്ക് മുന്‍പായി അപേക്ഷ

ചോറോട് വള്ളിക്കാട് വാര്‍ഡില്‍ പുതിയ അംഗനവാടി കെട്ടിടമുയരുന്നു; കെ.കെ.കൃഷ്ണന്‍ അടിയോടി മെമ്മോറിയല്‍ അംഗനവാടിയുടെ നിര്‍മ്മാണോദ്ഘാടനം നടന്നു

വടകര: ചോറോട് ഗ്രാമപഞ്ചായത്തിലെ വള്ളിക്കാട് വാര്‍ഡില്‍ പുതിയ അംഗനവാടി കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു. കെ.കെ.കൃഷ്ണന്‍ അടിയോടി മെമ്മോറിയല്‍ അംഗനവാടി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ മനീഷ് കുമാര്‍.ടി.പിയുടെ അധ്യക്ഷതയില്‍ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. അംഗനവാടി വര്‍ക്കര്‍ സ്മിത.ടി.എന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ടി.എം.രാജന്‍, ബീന.എന്‍, മുസ്തഫ പുതുക്കുടി, കുഞ്ഞിരാമന്‍.വി.പി, രാജീവന്‍.വി.പി തുടങ്ങിയവര്‍

അവര്‍ ഇനി സ്വന്തം കെട്ടിടത്തില്‍ പഠിക്കും; ചക്കിട്ടപാറയിലെ പറമ്പില്‍ അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള സ്ഥലത്തിന് അഡ്വാന്‍സ് നല്‍കി

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചാത്തിലെ ഒന്നാം വാര്‍ഡിലെ പറമ്പില്‍ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തി അഡ്വാന്‍സ് തുക കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലില്‍ നിന്ന് ഭൂമി ഉടമ തോമസ് ഫിലിപ്പി് തുക ഏറ്റുവാങ്ങി. അഞ്ച് സെന്റ് സ്ഥലമാണ് കെട്ടിടം നിര്‍മ്മിക്കാനായി പഞ്ചായത്ത് വാങ്ങുന്നത്. 15 വര്‍ഷമായി വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചു വരുന്നത്.