ഇരിങ്ങണ്ണൂരില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു


വടകര: ഇരിങ്ങണ്ണൂരില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു. ഇരിങ്ങണ്ണൂര്‍ വള്ളിക്കുനിയില്‍ ശങ്കരന്‍ ആണ് സ്വന്തം വീട്ടിലെ കിണറ്റില്‍ വീണ് മരിച്ചത്. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ചൊവ്വാഴ്ച്ച  ഉച്ചയോടെയാണ് സംഭവം. നാദാപുരത്ത് നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

ഭാര്യ: കല്യാണി.

മക്കള്‍: രാജന്‍ (എല്‍.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മിറ്റി അംഗം), രമണി, രതി.

മരുമക്കള്‍: വിമല, ബാലകൃഷ്ണന്‍ (കീഴ്മാട്), അശോകന്‍ (മാഹി).