മണ്ണിന്റെ മണം അടുത്തറിഞ്ഞവന്‍: ഫാദര്‍ മനോജ് ഒറ്റപ്ലാക്കല്‍ പാണത്തൂരിന്റെ വിയോഗത്തില്‍ വിതുമ്പി കലാകേരളം


വടകര: വാഹനാപകടത്തില്‍ മരണപ്പെട്ട ഫാദര്‍ മനോജ് ഒറ്റപ്ലാക്കലിന്റെ വിയോഗത്തില്‍ താങ്ങാനാവാതെ കലാകേരളം. ഒരു വൈദികന്‍ എന്നതിനേക്കാള്‍ അധ്യാപകന്‍ എഴുത്തുകാരന്‍, ചിത്രക്കാരന്‍, എന്നീ മേഖലകളില്ലെല്ലാം അദ്ദേഹം സുപരിചിതനായിരുന്നു.

എടൂര്‍ എന്ന കുടിയേറ്റ ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന മനോജ് ഒറ്റപ്ലാക്കല്‍ എന്നും കര്‍ഷക പക്ഷത്തിനായി നിലകൊണ്ടിരുന്നു. 2011 ലാണ് വൈദികനായി പട്ടം സ്വീകരിച്ചത്. പാണത്തൂര്‍ ഇടവകയില്‍ അസിസ്റ്റന്റ് വികാരി ആയിട്ടാണ് തുടക്കം. പുളിങ്ങോം, കുടിയാന്‍മല, വെള്ളരിക്കുണ്ട്, പേരാവൂര്‍ ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായി. 2015 മുതല്‍ 2019 വരെ ചെട്ടിയാം പറമ്പ് ഇടവക വികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള ലളിത കലാ അക്കാദമി, കേരള സ്‌കൂള്‍ ഓഫ് ആര്‍ട്സ് , തലശ്ശേരി എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് വടകരയ്ക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ഫാദര്‍ മനോജ് ഒറ്റപ്ലാക്കല്‍ മരിച്ചത്.