Tag: follow up

Total 7 Posts

പി.വി സത്യനാഥന്റെ മൃതദേഹം ഉച്ചയോടെ കൊയിലാണ്ടിയിലെത്തിക്കും; ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

കൊയിലാണ്ടി: മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് കൊല്ലപ്പെട്ട സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്റെ മൃതദേഹം കൊയിലാണ്ടി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ മൃതദേഹം കൊയിലാണ്ടിയിലേക്ക് കൊണ്ടുവരും. 3.30 മുതല്‍ രണ്ട് മണിക്കൂര്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കും. ശേഷം പെരുവട്ടൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. വ്യാഴാഴ്ച

അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ ഒരു നാട്; ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച പയ്യോളി സ്വദേശികളായ കുട്ടികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

മലപ്പുറം: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഭാരതപ്പുഴയില്‍ മുങ്ങി മരിച്ച പയ്യോളി സ്വദേശികളായ കുട്ടികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സഹോദരിമാരുടെ മക്കളായ ഇരുവരെയും ഒരുമിച്ച് അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുളള സഹോദരി ഇന്ദിരയുടെ വീട്ടില്‍ സംസ്‌ക്കരിച്ചു. പയ്യോളി അയനിക്കാട് താഴെ കുനിയില്‍ മോളിയുടെ മകന്‍ അയുര്‍ എം.രാജ്, സഹോദരി ഇന്ദിരയുടെ മകന്‍ അഷിന്‍ ഐ രമേഷ് എന്നിവരാണ്

ഇനി തിരിച്ചുവരില്ലെന്നറിയാതെ അച്ഛന് പിഞ്ചോമനയുടെ അവസാന സല്യൂട്ട്; വളയത്തെ സൈനികന്റെ സംസ്കാരചടങ്ങ് സാക്ഷ്യം വഹിച്ചത് ഹൃദയഭേദകമായ കാഴ്ചകള്‍ക്ക്

വളയം: ജമ്മുകശ്മീറില്‍ സെനികവൃത്തിക്കിടെ ന്യൂമോണിയ ബാധിച്ച്‌ മരിച്ച വളയം സ്വദേശി നായിക് മിഥുന്റെ വിയോഗം നാടിന് വിങ്ങലായി. മരണവിവരമറിഞ്ഞ് നിരവധിപേര്‍ ധീരജവാന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നു. മനസ്സിനെ പിടിച്ചുലയ്ക്കുന്ന കാഴ്ചകള്‍ക്കാണ് സംസ്കാരചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ സാക്ഷികളാകേണ്ടി വന്നത്. സൈനികനായ പിതാവിന്റെ മൃതദേഹത്തില്‍ പട്ട് പുതപ്പിച്ചശേഷം മിഥുനിന്റെ അഞ്ച് വയസ്സുകാരന്‍ മകന്‍ ദക്ഷിത് അച്ഛന്

ഇരുപത്തിരണ്ടുകാരന്റെ വിയോഗം തളര്‍ത്തിയത് ഒരുനാടിനെയാകെ; ട്രിച്ചിയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ പേരാമ്പ്ര പുറ്റംപൊയില്‍ സ്വദേശി അനന്തുവിന് വിടയേകി നാട്

പേരാമ്പ്ര: തമിഴ്‌നാട് ട്രിച്ചിയില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ പുറ്റംപൊയില്‍ സ്വദേശി തെക്കെ കുളമുള്ളതില്‍ അനന്തു (22) വിന് വിടയേകി നാട്. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച്ച രാവിലെയോടെ വീട്ടുവളപ്പില്‍ നടന്നു. അനന്തുവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി നിരവധിപേര്‍ എത്തിച്ചേര്‍ന്നു. ട്രിച്ചിയില്‍വെച്ച് ബുധനാഴ്ച്ച രാത്രിയോടെ അനന്തു സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടായിരുന്നു മരണം സംഭവിച്ചത്. ട്രിച്ചി ധനലക്ഷി

ചക്കിട്ടപാറ ഇടവകയ്ക്ക് അതിമനോഹര ദേവാലയം നിര്‍മ്മിച്ച വികാരി; വിടവാങ്ങിയ ജനങ്ങളുടെ പ്രിയങ്കരനായ തകടിയേലച്ചന്റെ സംസ്‌കാര കര്‍മങ്ങള്‍ ഇന്ന് വൈകീട്ട്

ചക്കിട്ടപ്പാറ: ജനങ്ങളുടെ പ്രിയങ്കരനും താമരശ്ശേരി രൂപതാംഗവുമായ ഫാദര്‍ മാത്യു തകിടിയേലിന്റെ സംസ്‌കാര കര്‍മ്മങ്ങള്‍ വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് നടക്കു. താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവിന്റെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ചക്കിട്ടപ്പാറ ഇടവകയ്ക്ക് അതിമനോഹരമായ ദേവാലയം നിര്‍മിച്ചു നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിത്വവും അതോടൊപ്പം ചക്കിട്ടപാറയുടെ ഭൗതിക വളര്‍ച്ചയ്ക്ക് അതിവേഗം നല്‍കിയ വന്ദ്യ

നാടിനായ് ജനകീയ വായനശാല സ്ഥാപിക്കുന്നതിലുള്‍പ്പെടെ മുന്‍ കൈ എടുത്തു; നാഗത്തെടുത്തില്‍ നാരായണന്‍ അടിയോടിയുടെ മരണത്തോടെ എരവട്ടൂരിന് നഷ്ടമായത് നാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനെ

പേരാമ്പ്ര: നാഗത്തെടുത്തില്‍ നാരായണന്‍ അടിയോടി(91)യുടെ മരണത്തോടെ നാടിന് നഷ്ടമായിരിക്കുന്നത് എരവട്ടൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനെ. എരവട്ടൂരില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നാരായണന്‍ അടിയോടി ദീര്‍ഘകാലം പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു. കൂടാതെ അക്കാലത്ത് എരവട്ടൂരില്‍ ഒരു ജനകീയ വായനശാല സ്ഥാപിക്കുന്നതില്‍ മുന്‍ കൈ എടുക്കുകയും വായനശാലയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നതായും നാട്ടുകാര്‍ അനുസ്മരിച്ചു.

മണ്ണിന്റെ മണം അടുത്തറിഞ്ഞവന്‍: ഫാദര്‍ മനോജ് ഒറ്റപ്ലാക്കല്‍ പാണത്തൂരിന്റെ വിയോഗത്തില്‍ വിതുമ്പി കലാകേരളം

വടകര: വാഹനാപകടത്തില്‍ മരണപ്പെട്ട ഫാദര്‍ മനോജ് ഒറ്റപ്ലാക്കലിന്റെ വിയോഗത്തില്‍ താങ്ങാനാവാതെ കലാകേരളം. ഒരു വൈദികന്‍ എന്നതിനേക്കാള്‍ അധ്യാപകന്‍ എഴുത്തുകാരന്‍, ചിത്രക്കാരന്‍, എന്നീ മേഖലകളില്ലെല്ലാം അദ്ദേഹം സുപരിചിതനായിരുന്നു. എടൂര്‍ എന്ന കുടിയേറ്റ ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന മനോജ് ഒറ്റപ്ലാക്കല്‍ എന്നും കര്‍ഷക പക്ഷത്തിനായി നിലകൊണ്ടിരുന്നു. 2011 ലാണ് വൈദികനായി പട്ടം സ്വീകരിച്ചത്. പാണത്തൂര്‍ ഇടവകയില്‍ അസിസ്റ്റന്റ് വികാരി