ശക്തമായ തിരമാല, കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ ഫൈബര്‍ വളളം മറിഞ്ഞു


കൊയിലാണ്ടി: മത്സ്യബന്ധനത്തിനായി കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും പോയ ഫൈബര്‍ വളളം മറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശക്തമായ തിരമാലയില്‍പ്പെട്ട് പയ്യോളി അയനിക്കാട് തീരത്തെ കടലിലാണ് ഫൈബര്‍ വളളം മറിഞ്ഞത്.

കൊയിലാണ്ടി എഴുകുടിക്കല്‍ പുതിയപുരയില്‍ അരുണിന്റെ ഉടമസ്ഥതയിലുള്ള വാരണാസി എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. അഭിലാഷ്,ചന്ദ്രന്‍, നിഖില്‍ എന്നിവര്‍ ഉള്‍പ്പെടെ നാല് ആളുകളായിരുന്നു വളളത്തില്‍ ഉണ്ടായിരുന്നത്.

നാട്ടുകാരുടെ സഹകരണത്തോടെ തോണി വലിച്ചുകയറ്റി കരയ്ക്കടിപ്പിച്ചു. തോണിയില്‍ ഉണ്ടായിരുന്ന രണ്ട് എന്‍ജിനുകളും വെള്ളത്തില്‍ വീണ് തകരാറിലായി. നഷ്ടപ്പെട്ട വല ഉള്‍പ്പെടെ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നത്.