പ്രതിദിന ടെസ്റ്റുകളുടെ എണ്ണം മുപ്പതിൽനിന്ന് നാൽപ്പതാക്കി ഉയർത്തി; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ കൂടുതൽ ഇളവുകൾ


തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുകളുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ വരുത്തി ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതുപ്രകാരം പ്രതിദിന ടെസ്റ്റുകളുടെ എണ്ണം മുപ്പതിൽനിന്ന് നാൽപ്പതാക്കി ഉയർത്തി. അതിൽ 25 എണ്ണം പുതിയ അപേക്ഷകരും പത്ത് എണ്ണം റീ ടെസ്‌റ്റിന്‌ അർഹത നേടിയവർക്കുമായിരിക്കും

ബാക്കി വരുന്ന അഞ്ചെണ്ണം വിദേശത്ത് ജോലി, പഠനം എന്നിവയ്ക്കും നാട്ടിൽനിന്ന് അടിയന്തരമായി മടങ്ങി പോകുന്നവർക്കുമായി മാറ്റിവയ്ക്കും. ഇവരുടെ അഭാവത്തിൽ ലേണേഴ്സ് ലൈസൻസ് കാലാവധി ഉടൻ അവസാനിക്കുന്നവരെ മുൻഗണനക്രമത്തിൽ പരിഗണിക്കും.

മറ്റ് പ്രധാന ഭേദഗതികൾ

* ഡ്വൽ ക്ലച്ചും ബ്രേക്കും ഘടിപ്പിച്ച വാഹനങ്ങളിൽ ടെസ്‌റ്റ് നടത്താൻ മൂന്നുമാസം വരെ അനുവദിക്കും

* 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളിൽ ടെസ്‌റ്റ് നടത്താൻ ആറുമാസംവരെ അനുവദിക്കും .

ഡ്രൈവിങ് ടെസ്‌റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ അതേദിവസം വാഹനങ്ങളുടെ ഫിറ്റ്നെസ് ടെസ്റ്റ് കൂടി നടത്താൻ പാടില്ല

. ടെസ്റ്റ് പരിഷ്കരണത്തിൻ്റെ ഭാഗമായി ഗ്രൗണ്ടുകൾ സജ്ജമാകാത്തിടങ്ങളിൽ നിലവിലുള്ള രീതിയിൽ ‘എച്ച്’ നടത്തും. തുടർന്ന് എത്രയും വേഗം ഗ്രൗണ്ട് സജ്ജമാക്കാനുള്ള നടപടി സ്വീകരിക്കും.