പയ്യോളി അങ്ങാടിയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; തുറയൂര്‍ സ്വദേശിയായ വ്യാപാരി മരിച്ചു


തുറയൂർ: ബസ് ബെെക്കിലിടിച്ച് തുറയൂർ സ്വദേശിയായ വ്യാപാരി മരിച്ചു. സാസ് കഫറ്റീരിയ ഉടമ തുറയൂർ തച്ചറോത്ത് ഹാരിസ് (52) ആണ് മരിച്ചത്. പയ്യോളി അങ്ങാടിയിൽ ഇന്നലെ വൈകീട്ട് 5.30 ഓയോടെയായിരുന്നു അപകടം.

പയ്യോളി ഭാ​ഗത്തേക്ക് ബെെക്കിൽ സഞ്ചരിക്കുകയായിരുന്നു ഹാരിസ്. ഇതേ സമയം പേരാമ്പ്രയിൽ നിന്നും പയ്യോളിയിലേക്ക് വരികയായിരുന്ന ബസ് ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനെ പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹാരിസ് റോഡിലേക്ക് തെറിച്ചു വീണു. പരിക്കേറ്റ ഹാരിസിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിൽ മരണം സംഭവിക്കുകയായിരുന്നു.

പരേതനായ ഇബ്രാഹിമിന്റെയും സുലൈഖയുടെയും മകനാണ്. ഭാര്യ: സലീന. മക്കൾ: മുഹമ്മദ് (ദുബായ്), നിഹാൽ (പ്ലസ് വൺ വിദ്യാർഥി). സഹോദരങ്ങൾ: നിസാർ, ഷഹറു.