ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്ന എടവരാട് കോട്ടയം പുറത്ത് മീത്തൽ മൊയ്തു അന്തരിച്ചു


പേരാമ്പ്ര: ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്ന എടവരാട് കോട്ടയം പുറത്ത് മീത്തൽ മൊയ്തു അന്തരിച്ചു. അൻപത്തി മൂന്ന് വയസായിരുന്നു. കോട്ടയം പുറത്ത് മീത്തൽ അമ്മതിൻ്റെയും കുന്നോത്ത് ബിയ്യാത്തുവിൻ്റെയും മകനാണ്.

പ്രവാസം മതിയാക്കി പേരാമ്പ്രയിൽ എക്സ്പോർ ബാഗ് ഷോപ്പ് നടത്തുന്നതിനിടയിൽ രോഗബാധിതനായി ആറ് വർഷമായി ചികിത്സയിലാരുന്നു.

ഭാര്യ: സാറ പറമ്പത്ത് (കന്നാട്ടി).

സഹോദരങ്ങൾ: മജീദ് കോട്ടയം പുറത്ത് മീത്തൽ, സലാം കോട്ടയം പുറത്ത് മീത്തൽ, റംല കാവുന്തറ,
സമീറ ആയഞ്ചേരി.

മക്കളില്ല. ഖബറടക്കം ഇന്ന് കാലത്ത് 8.30 ന് കൈപ്രം പള്ളിയിൽ നടന്നു.