കീഴ്പ്പയ്യൂർ-മണപ്പുറം മുക്ക്-മുയിപ്പോത്ത് റോഡ് ഉദ്ഘാടനം ചെയ്തു


മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2021 -22 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി 12,25,000 രൂപ ചെലവഴിച്ച് നവീകരിച്ച കീഴ്പ്പയ്യൂർ-മണപ്പുറം മുക്ക്-മുയിപ്പോത്ത് റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ നിർവ്വഹിച്ചു. ചടങ്ങിൽ ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും വാർഡ് മെമ്പർ സെറീന ഒളോറ അദ്ധ്യക്ഷത വഹിച്ചു. കെ.കുഞ്ഞികൃഷ്ണൻ നായർ, പറക്കൽ സുപ്പി, അസെെനാർ, ‘കെ.ലോഹ്യ, ധാനീഷ് വി.പി, അശോകൻ എന്നിവർ ‘സംസാരിച്ചു. രവിധ എം നന്ദി പറഞ്ഞു.