കാണാതായ പുറക്കാട് സ്വദേശിയെ തൃശൂരില്‍ കണ്ടെത്തി


കൊയിലാണ്ടി: പുറക്കാട് നിന്നും കാണാതായ യുവാവിനെ തൃശൂരില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ അറിയിച്ചു. പുറക്കാട് സ്വദേശി മംഗലശ്ശേരി അനൂപ് (38) നെ ആയിരുന്നു കാണാതായത്.

ഫെബ്രുവരി 14-ാം തിയ്യതി രാത്രി മുതല്‍ അനൂപിനെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇന്ന് ഉച്ചയോടെ തൃശൂര്‍ പൊലീസ് അനൂപിനെ കണ്ടെത്തിയതായി ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. അനൂപിന്റെ ബന്ധുക്കള്‍ തൃശൂരിലേക്ക് തിരിച്ചിട്ടുണ്ട്.