അരിക്കുളത്ത് കാവിൽ പി.രാഘവൻ നായർ അനുസ്മരണവും കോൺഗ്രസ് കുടുംബ സംഗമവും


കൊയിലാണ്ടി: അരിക്കുളം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായിരുന്ന കാവിൽ പി.രാഘവൻ നായരുടെ ചരമവാർഷിക ദിനാചരണവും കോൺഗ്രസ് കുടുംബ സംഗമവും ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. 142-ാം ബൂത്ത് സി.യു.സി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കാവിൽ പി.മാധവൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

സി.രാമദാസ് അധ്യക്ഷത വഹിച്ചു. ചേരിപ്പൊയിൽ യൂണിറ്റ് കമ്മിറ്റിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തക പഞ്ഞോല മാധവി ടീച്ചറെ ഷാൾ അണിയിച്ച് ആദരിച്ചു. മേലേടത്ത് സത്യനാഥൻ , കെ.പി.രാമചന്ദ്രൻ ,ശ്യാമള ഇടപ്പള്ളി, സി.കെ.ജനാർദ്ദനൻ, പി.എം.രാധ, സുഹൈൽ അരിക്കുളം, ഒ.കെ.ചന്ദ്രൻ , പി.കുട്ടികൃഷ്ണൻ നായർ, ശ്രീധരൻ കൽപ്പത്തൂർ, ശ്രീധരൻ കണ്ണമ്പത്ത് എന്നിവർ സംസാരിച്ചു.