വനിതാദിനത്തില്‍ മേമുണ്ടയിൽ സ്‌നേഹാദരവ് സംഘടിപ്പിച്ച്‌ മഹിളാ കോൺഗ്രസ് വില്യാപ്പള്ളി മണ്ഡലം കമ്മിറ്റി


വില്യാപ്പള്ളി: മഹിളാ കോൺഗ്രസ് വില്യാപ്പള്ളി മണ്ഡലം കമ്മിറ്റിയുടെയും കെ.എസ്.എസ്.പി.എ
കുറ്റ്യാടി നിയോജക മണ്ഡലം വനിതാ ഫോറത്തിന്റേയും ആഭിമുഖ്യത്തിൽ മേമുണ്ടയിൽ വനിതാദിനാഘോഷവും സ്നേഹാദരവും സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്തു.

111 വയസ്സ് തികഞ്ഞ സ്വാതന്ത്ര്യ സമരസേനാനി എം.കെ കൃഷ്ണൻ, 100 വയസ്സ് കഴിഞ്ഞ ഭാര്യ മാക്കമ്മ, വാരിയം വീട്ടിൽ കുഞ്ഞാമിന, പുനത്തിൽ അമ്മുക്കുട്ടിയമ്മ, ത്രോബോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ദേശീയ താരമായ പൂജ മനോജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സ്ത്രീ ശക്തി എന്ന വിഷയത്തെക്കുറിച്ച് ദിനേശൻ പാലയാട് ക്ലാസെടുത്തു. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ എം.കെ ഷീല അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ കാവിൽ, പി.സി ഷീബ, സി.പി ബിജു പ്രസാദ്, ശാലിനി കെ.വി, വി.ചന്ദൻ. സരള പി.കെ, കമല ആർ.പണിക്കർ, എൻ.ബി പ്രകാശ് കുമാർ, വസന്ത.പി, പ്രദ്യുമ്നൻ കെ.കെ, വി.പി സർവോത്തമൻ, എം.ചന്ദ്രബാബു, സുരേഷ്.പി എന്നിവർ പ്രസംഗിച്ചു.