അശണരരും, അഗതികളുമായ കുടുംബങ്ങൾക്ക് സാന്ത്വനവുമായി വാണിമേൽ പഞ്ചായത്ത് വനിതാ ലീഗ്‌


വാണിമേൽ: പഞ്ചായത്ത് വനിതാ ലീഗിൻ്റെ നേതൃത്വത്തില്‍ അശണരരും, അഗതികളുമായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. വനിതാ ലീഗിൻ്റെ കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി റിലീഫ് പ്രവർത്തനത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്‌.

വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ എം.കെ.മജീദ് കിറ്റ് വിതരണം ചെയ്തു. വനിതാ ലീഗ് പ്രസിഡന്റ്‌ വി.കെ സാബിറ ടീച്ചർ ആദ്ധ്യക്ഷത വഹിച്ചു. അഷറഫ് കൊറ്റാല, സൗദ പി.പി, നജ്മ കെ, ജമീല കെ.പി, സലീന എൻ.പി.ജി എന്നിവർ സംസാരിച്ചു.