ജോലി തേടിയലയുന്നവർക്ക് സന്തോഷവാര്‍ത്ത; വടകര ബ്ലോക്ക് പഞ്ചായത്തിന്റെ തൊഴില്‍മേള മാര്‍ച്ച് 17ന്


വടകര: ജോലി തേടിയലയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി വടകര ബ്ലോക്ക് പഞ്ചായത്ത് തൊഴില്‍മേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 17 ഞായറാഴ്ച ചോമ്പാല സി.എസ്.ഐ ക്രിസ്റ്റ്യന്‍ മുള്ളര്‍ വുമണ്‍സ് കോളേജിലാണ് ‘വടകര ജോബ് ഫെസ്റ്റ് 2.0’ നടക്കുക.

രാവിലെ 9.30ന് ആരംഭിക്കുന്ന മേളയില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കേരള സര്‍ക്കാരിന്റെ ഡി.ഡബ്ല്യൂ.എം.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒപ്പം ആവശ്യമായ രേഖകള്‍ കൈയില്‍ കരുതേണ്ടതാണ്.

മേളയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 9847850114, 8921125831, 9048093043 എന്നീ നമ്പറുകളില്‍ വിളിക്കാം.