വേനല്‍ച്ചൂട്ടില്‍ തളരല്ലേ! യാത്രക്കാര്‍ക്ക് ദാഹജലവുമായി വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ ‘തണ്ണീര്‍ പന്തല്‍’


വടകര: വേനല്‍ച്ചൂടില്‍ തളരുന്ന യാത്രക്കാര്‍ക്ക് ദാഹജലവുമായി വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ തണ്ണീര്‍ പന്തല്‍. വടകര പുതിയ ബസ് സ്റ്റാന്റില്‍ ആരംഭിച്ച തണ്ണീര്‍ പന്തല്‍ ബാങ്ക് പ്രസിഡന്റ് സി.ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ദിവസം ശുദ്ധജലം, നാരങ്ങ വെള്ളം, വത്തക്ക വെള്ളം എന്നിങ്ങനെ വിതരണം ചെയ്തു.

വൈസ് പ്രസിഡന്‌റ് എ.ടി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ എ.കെ ശ്രീധരന്‍, പി.കെ സതീശന്‍, ടി. ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

ബാങ്ക് സെക്രട്ടറി ടി.വി ജിതേഷ് സ്വാഗതവും ഇന്റേണല്‍ ഓഡിറ്റര്‍ കെ.പി സജിത് കുമാര്‍ നന്ദിയും രേഖപ്പെടുത്തി.