വടകര ടൗണ്‍ റസിഡന്റ്‌സ് അസോസിയേനും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയും സംയുക്തമായി പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു


വടകര: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വടകര താലൂക്ക് കമ്മിറ്റിയും, വടകര ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍, ജെസി ഐ അലൂമ്‌നൈ ക്ലബ് സോണ്‍ 21ഉം സംയുക്തമായി പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ലിറ്റില്‍ ഫീറ്റ് കെജി പബ്ലിക് സ്‌ക്കൂളില്‍ സംഘടിപ്പിച്ച ക്ലാസ് കെ.കെ രമ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

റെഡ് ക്രോസ് മാസ്റ്റര്‍ ട്രെയിനര്‍ രന്‍ജീവ് കുറുപ്പ് ക്ലാസുകള്‍ നയിച്ചു. ഇ.ജി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സില്‍ പ്രേമകുമാരി, കെ.കെ മഹമൂദ്, കെ.പി ചന്ദ്രശേഖരന്‍, ഷൈജു ടി.കെ എന്നിവര്‍ സംസാരിച്ചു. ഡി.രമേശന്‍ സ്വാഗതവും ദേവി ടീച്ചര്‍ നന്ദിയും പറഞ്ഞു.