Tag: job

Total 28 Posts

മുതിര്‍ന്ന പൗരന്മാര്‍ക്ക് ടെക്‌നിക്കല്‍ കോഴ്‌സ്‌, വിശദമായി അറിയാം

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് നൈപുണ്യ വികസന കേന്ദ്രത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, ഹോം ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളിലേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രവേശനം നല്‍കുന്നു. സിവില്‍ സ്‌റ്റേഷന് എതിര്‍വശത്തുള്ള കേന്ദ്രത്തില്‍ നേരിട്ട് വന്ന് ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370026, 8891370026 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

വടകര കീഴല്‍ യൂപി സ്‌ക്കൂളില്‍ അധ്യാപക നിയമനം, വിശദമായി അറിയാം

വടകര: കീഴല്‍ യൂപി സ്‌ക്കൂളില്‍ യുപിഎസ്ടിയിൽ റഗുലര്‍ തസ്തികയിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബിഎഡ് മലയാളം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപക്ഷേകള്‍ അയക്കേണ്ട അവസാന തീയതി ഏപ്രില്‍ 25.

മിഷന്‍ എ പ്ലസ് പദ്ധതി; കോഴിക്കോട് ജില്ലയിലെ അഭ്യസ്ഥ വിദ്യരായവര്‍ക്കായ് തൊഴിലവസരം, വിശദമായി അറിയാം

കോഴിക്കോട്: അഭ്യസ്ഥ വിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ ലഭ്യമാക്കുന്നതിനായി കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷന്റെയും കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും സഹകരണത്തോടെ വിവിധ ഒഴിവുകളിലേക്കുള്ള തൊഴില്‍ അഭിമുഖം സംഘടിപ്പിക്കുന്നു. മിഷന്‍ എ പ്ലസ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രാദേശിക ഒഴിവുകളിലേക്കാണു തിരഞ്ഞെടുക്കുന്നത്. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്കായി മാര്‍ച്ച് 6ന് രാവിലെ

ലാബ് ടെക്‌നീഷ്യന്‍ ജോലി ചെയ്യാന്‍ യോഗ്യതയുള്ളവരാണോ? ചോറോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഒഴിവുണ്ട്; വിശദമായി അറിയാം

ചോറോട്: ചോറോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ എച്ച്എം.സി. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10 മണിക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാ ഫിഷറീസ് വകുപ്പിന് കീഴില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: ജില്ലാ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാന്‍ മന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയ്ക്ക് ജില്ലാതല മോണിറ്ററിംഗീനായുള്ള ജില്ലാ പ്രോഗ്രാം യൂണിറ്റിലേയ്ക്ക് ജില്ലാ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 40,000 രൂപ വേതന നിരക്കില്‍ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് താത്ക്കാലികമായാണ് നിയമനം. യോഗ്യത : ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദം / എം എസ്

കോഴിക്കോട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്; യോഗ്യതകളും വിശദാംശങ്ങളും അറിയാം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സാമൂഹ്യ നീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുളള കോഴിക്കോട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷക്കാലത്തേക്ക് നിയമിക്കുന്നു. ശമ്പളം: 21000 രൂപ. യോഗ്യതകള്‍: അംഗീകൃത സര്‍വ്വകലാശാല ബിരുദം, വേര്‍ഡ് പ്രോസസിംഗില്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസ്സായിക്കണം, എം.എസ്.ഡബ്ല്യൂ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. മലയാളം ഇംഗ്ലീഷ് ഭാഷകളില്‍

പ്ലസ്ടു യോഗ്യതയുണ്ടോ, ഇന്ത്യൻ കോസ്റ്റ് ഗാർഡില്‍ നിങ്ങള്‍ക്കുമുണ്ട് അവസരം; വിവിധ സോണുകളിലേക്കുള്ള റിക്രൂട്ട്മെൻ്റിലെക്ക് നാളെ മുതല്‍ അപേക്ഷ സമര്‍പ്പിക്കാം, യോഗ്യതകളും വിശദാംശങ്ങളുമറിയാം

ന്യൂഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ യുവാക്കള്‍ക്ക് അവസരം. നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് ഫെബ്രുവരി 13 മുതൽ സമർപ്പിക്കാം. കോസ്റ്റ് ഗാർഡ് എൻറോൾഡ് പേഴ്സണൽ ടെസ്റ്റ് (CGEPT) മുഖേന നടക്കുന്ന റിക്രൂട്ട്മെൻ്റിലേക്ക് ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആകെ 260 ഒഴിവുകളാണുള്ളത്. നാല് ഘട്ടങ്ങളായി നടക്കുന്ന കോസ്റ്റ് ഗാർഡ് എൻറോൾഡ് പേഴ്സണൽ ടെസ്റ്റിനും ട്രെയിനിങ്ങിനും ശേഷമാണ് നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ കോഴിക്കോട് ജില്ലയിലെ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളില്‍ ഹെല്‍ത്ത് വര്‍ക്കറെ നിയമിക്കുന്നു; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഫെബ്രുവരി 15ന് രാവിലെ 10 മണിക്കാണ് അഭിമുഖം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാഷണല്‍ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 0495-2923213

തോടന്നൂര്‍ ബി.ആര്‍.സി.യില്‍ സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം; വിശദമായി അറിയാം

തോടന്നൂര്‍: ബി.ആര്‍.സിയില്‍ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. മതിയായ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 5ന് രാവിലെ 10 മണിക്ക് ബി.ആര്‍.സി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ നേരിട്ട് ഹാജരാവേണ്ടതാണ്.

അധ്യാപകരാവാന്‍ യോഗ്യരാണോ? വടകരയില്‍ വിവിധ സ്‌കൂളുകളില്‍ ഒഴിവുണ്ട്; വിശദമായി അറിയാം

വടകര: വടകരയില്‍ വിവിധ സ്‌കൂളികളില്‍ അധ്യാപക ഒഴിവ്. പുത്തൂര്‍ ഗവ. എച്ച്.എസ്.എസിലും ഓര്‍ക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസിലുമാണ് ഒഴിവുള്ളത്. താല്‍ക്കാലികമായാണ് നിയമനം. പുത്തൂര്‍ ഗവ. എച്ച്.എസ്.എസില്‍ എച്ച്.എസ്.ടി. നാച്വറല്‍ സയന്‍സ് വിഭാഗത്തിലാണ് ഒഴിവുള്ളത്. ഓര്‍ക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. രണ്ട് സ്‌കൂളുകളിലും ജനുവരി 22ന് തിങ്കളാഴ്ച്ച രാവിലെ 11 മണിയ്ക്കാണ് അഭിമുഖം