അധ്യാപകരാവാന്‍ യോഗ്യരാണോ? വടകരയില്‍ വിവിധ സ്‌കൂളുകളില്‍ ഒഴിവുണ്ട്; വിശദമായി അറിയാം


വടകര: വടകരയില്‍ വിവിധ സ്‌കൂളികളില്‍ അധ്യാപക ഒഴിവ്. പുത്തൂര്‍ ഗവ. എച്ച്.എസ്.എസിലും ഓര്‍ക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസിലുമാണ് ഒഴിവുള്ളത്. താല്‍ക്കാലികമായാണ് നിയമനം.

പുത്തൂര്‍ ഗവ. എച്ച്.എസ്.എസില്‍ എച്ച്.എസ്.ടി. നാച്വറല്‍ സയന്‍സ് വിഭാഗത്തിലാണ് ഒഴിവുള്ളത്. ഓര്‍ക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്.

രണ്ട് സ്‌കൂളുകളിലും ജനുവരി 22ന് തിങ്കളാഴ്ച്ച രാവിലെ 11 മണിയ്ക്കാണ് അഭിമുഖം നടക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട രേഖകളുമായി അതാത് സ്‌കൂളുകളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്.