മിഷന്‍ എ പ്ലസ് പദ്ധതി; കോഴിക്കോട് ജില്ലയിലെ അഭ്യസ്ഥ വിദ്യരായവര്‍ക്കായ് തൊഴിലവസരം, വിശദമായി അറിയാം


കോഴിക്കോട്: അഭ്യസ്ഥ വിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ ലഭ്യമാക്കുന്നതിനായി കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷന്റെയും കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും സഹകരണത്തോടെ വിവിധ ഒഴിവുകളിലേക്കുള്ള തൊഴില്‍ അഭിമുഖം സംഘടിപ്പിക്കുന്നു. മിഷന്‍ എ പ്ലസ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രാദേശിക ഒഴിവുകളിലേക്കാണു തിരഞ്ഞെടുക്കുന്നത്.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്കായി മാര്‍ച്ച് 6ന് രാവിലെ 9.30 മുതല്‍ ഒരുമണിവരെ കോഴിക്കോട് രാമനാട്ടുകര ബസ്സ്റ്റാന്‍ഡിന് പരിസരത്തുള്ള സുരഭി മാളില്‍ വെച്ചു വാക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിതക്കുന്നു.

അധ്യാപകര്‍, മെന്റര്‍, മാനേജര്‍ തസ്തികകളിലാണ് ഒഴിവുള്ളത്. ബിരുദാനന്തര ബിരുദം, ബിരുദം, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ സംസ്ഥാനവസര്‍ക്കാരിന്റെ ജോബ് പോര്‍ട്ടല്‍ ആയhttp://www.knowledgemission.kerala.gov.in  (DWMS Connect App) ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 91 97787 85765
8943430653 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.