Tag: job

Total 28 Posts

വളയം ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയര്‍ നിയമനം; യോഗ്യതയും വിശദവിവരങ്ങളും അറിയാം

വളയം: ഗ്രാമപ്പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്രഡിറ്റഡ് ഓവര്‍സിയറെ നിയമിക്കുന്നു. മൂന്നുവര്‍ഷ പോളിടെക്നിക് സിവില്‍ എന്‍ജിനിയറിങ് ഡിപ്ലോമ അല്ലെങ്കില്‍ രണ്ടുവര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ 2023 ജനുവരി 10ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ വളയം ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

കാനഡയില്‍ ജോലിവാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 17 ലക്ഷം, നൈജീരിയക്കാരന്‍ പിടിയില്‍; വ്യാജ സിം കാര്‍ഡുകളും ലാപ് ടോപുകളും പിടിച്ചെടുത്തു

കല്‍പറ്റ: കാനഡയില്‍ ജോലിവിസ വാഗ്ദാനം ചെയ്ത് കല്‍പറ്റ സ്വദേശിനിയില്‍ നിന്നും 17ലക്ഷം തട്ടിയെടുത്ത കേസില്‍ നൈജീരിയക്കാരന്‍ അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശി മോസസാണ് ബാംഗ്ലൂരില്‍ പിടിയിലായത്. വയനാട് സൈബര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മെഡിക്കല്‍ കോഡിങ്ങ് ജോലിക്കായി വിവിധ സൈറ്റുകളില്‍ പെണ്‍കുട്ടി അപേക്ഷകള്‍ നല്‍കിയിരുന്നു. ഇത്തരത്തിലുള്ള ഒരു വെബ്

ജോലി തേടി മടുത്തോ? വരുന്നു തിരുവള്ളൂരിൽ തൊഴിൽമേള, വിശദാംശങ്ങൾ അറിയാം

തിരുവള്ളൂർ: തൊഴിൽ അന്വേഷകർക്കായി തിരുവള്ളൂരിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. ഡിസംബർ 23 ശനിയാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിലാണ് മേള നടക്കുക. എസ്എസ്എൽസി, ഐടിഐ, പോളി ഡിപ്ലോമ, ബി ടെക് എന്നിവയിൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ

പേരാമ്പ്ര ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം

പേരാമ്പ്ര: മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ.ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ (അരിത്തമെറ്റിക് കം ഡ്രോയിംഗ്) ഒഴിവിലേക്ക് ഡിസംബർ 22ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബി ടെക്/ഡിപ്ലോമ യോഗ്യത ഉള്ളവർ ബന്ധപ്പെട്ട രേഖകളും അസൽ പകർപ്പുകളും സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (2 എണ്ണം) സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്‌ ഫോൺ: 9400127797.

വടകര ഉൾപ്പെടെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ നിയമനം; അറിയാം വിശദാംശങ്ങൾ അറിയാം

വടകര: ആരോഗ്യവകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിലെ നഗരപരിധിയിലും വടകര, നാദാപുരം, കുറ്റ്യാടി, മരുതോങ്കര ഉൾപ്പെടെയുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുള്ള ഡോക്ടർ തസ്തികകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും, കൗൺസിൽ രജിസ്ട്രേഷൻ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഡിസംബർ

അധ്യാപകരാകാൻ യോഗ്യരാണോ? വളയം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവ്, വിശദാംശങ്ങൾ അറിയാം

വളയം: വളയം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹൈസ്കൂൾ വിഭാഗം ഗണിതാധ്യാപക വിഭാഗത്തിലാണ് ഒഴിവുള്ളത്. അഭിമുഖത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് (ഡിസംബർ 7 വ്യാഴാഴ്ച) രാവിലെ 10 മണിക്ക് സ്കൂളിലെ ഓഫീസിൽ ഹാജരാവുക.

മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം

മേമുണ്ട: മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി അധ്യാപക തസ്തികയിലേക്കാണ് അധ്യാപരെ ആവശ്യം. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 29ന് രാവിലെ10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.

ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തില്‍ ഓവര്‍സിയര്‍ നിയമനം; വിശദമായി അറിയാം

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തില്‍ എല്‍.എസ്.ജി.ഡി. എനജിനിയറിങ് വിഭാഗത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍നിയമനം. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. സിവില്‍ എന്‍ജിനിയറിങ് ഡിപ്ലോമ/ ഐ.ടി.ഐ. ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍)/ ബി.ടെക്. (സിവില്‍) എന്നിവയാണ് യോഗ്യത. കൂടിക്കാഴ്ച നവംബര്‍ ആറിന് രാവിലെ 11 മണിക്ക് ഗ്രാമപ്പഞ്ചായത്ത് ഹാളില്‍.  

പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി അറിയാം

പേരാമ്പ്ര: മുതുകാട് പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. നവംബര്‍ ഒന്നിനാണ് ഇന്റര്‍വ്യൂ. അരിത്തമെറ്റിക് കം ഡ്രോയിങ് ഒഴിവില്‍ രാവിലെ 11നും എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഉച്ചക്ക് രണ്ടിനും കൂടിക്കാഴ്ച നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400127797.

തുറയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നേഴ്‌സ് നിയമനം; വിശദവിവരങ്ങള്‍ അറിയാം

തുറയൂര്‍: തുറയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. ദിവസവേദനാടിസ്ഥാനത്തിലാണ് നിയമനം. ഒരൊഴിവാണ് ഉള്ളത്. ഒക്ടോബര്‍ 13ന് വെള്ളിയാഴ്ച്ച രാവിലെ 10.30ന് ആശുപത്രി കാര്യാലയത്തില്‍ ഇന്റര്‍വ്യൂ നടക്കും. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാവേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.