Tag: Health tips

Total 39 Posts

ദഹനക്കേടും ശരീരഭാരവും കുറയ്ക്കണോ?; അറിയാം ഇഞ്ചി കൊണ്ടുളള ഗുണങ്ങള്‍

ദഹനക്കേടും ശരീരഭാരവും കുറയ്ക്കാന്‍ ഇനി വീട്ടില്‍ തന്നെയുണ്ട് എളുപ്പവഴി. ഇഞ്ചി കൊണ്ട് നിരവധി ഗുണങ്ങളാണുളളത്. നമ്മുടെ ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത രാസവസ്തുക്കള്‍ ഇഞ്ചിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇഞ്ചി വെള്ളത്തിന്റെ ഗുണങ്ങള്‍, ഉപയോഗങ്ങള്‍, പാര്‍ശ്വഫലങ്ങള്‍ എന്നിവ എന്തെല്ലാമാണന്ന് മനസിലാക്കാം. ദഹനക്കേട് അകറ്റാന്‍ ആണ് കൂടൂതലും ഇഞ്ചി വെളളം ഉപയോഗിക്കുന്നത്. ഇഞ്ചി ചതച്ചിട്ട് വെളളം തിളപ്പിച്ച

തുടര്‍ച്ചയായ തലവേദന ഉണ്ടോ? വേദന സംഹാരി കഴിച്ച് മാറ്റാം എന്ന് കരുതല്ലേ, ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ഏത് തരം തലവേദനയാണെന്ന് മനസ്സിലാക്കാം; വിശദമായി നോക്കാം

പലകാരണങ്ങാല്‍ തലവേദനകള്‍ ഉണ്ടാവാം. ജലദോഷം മൂലമുണ്ടാവുന്ന തലവേദന, മൈഗ്രേൻ തുടങ്ങി പലതും. ചിലപ്പോൾ വരാന്‍പോവുന്ന മറ്റെന്തെങ്കിലും അസുഖത്തിന്റെ തുടക്കമായും തലവേദന അനുഭവപ്പെടാറുണ്ട്. എങ്കിലും പെതുവെ ജലദേഷം, അമിത സമ്മര്‍ദ്ദം എന്നിവ മൂലാമാണ് വേദന ഉണ്ടാവുന്നത്. തലവേദന അനുഭവപ്പെടുമ്പോള്‍ ചെറിയ വേദന അല്ലെ എന്ന് കരുതി പലരും വേദന സംഹാരികള്‍ വാങ്ങി കഴിക്കാറാണ് പതിവ്. എന്നാല്‍ അത്തരക്കാര്‍

ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നത് ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം; ഇതേക്കുറിച്ച് വിശദമായി അറിയാം

സോഡിയം ഒരു മൂലകം മാത്രമല്ല, മനുഷ്യ ശരീരത്തിന് ഒരു പ്രധാന ഘടകമാണ്. രക്തസമ്മര്‍ദ്ദം, നാഡികളുടെ പ്രവര്‍ത്തനങ്ങള്‍, പേശികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇത് കൈകാര്യം ചെയ്യുന്നു. അതിനാല്‍ തന്നെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് ശരിയായ രീതിയില്‍ നിയന്ത്രിക്കുക എന്നത് അതി പ്രധാന കാര്യമാണ്. ശരീരത്തില്‍ സോഡിയത്തിന്റെ നില 135 മുതല്‍ 145 (mEq/L) വരെ

അമിതമായ ക്ഷീണവും ഓര്‍മ്മക്കുറവും അലട്ടുന്നുണ്ടോ? എന്നാല്‍ നിങ്ങളെ ബാധിച്ചിരിക്കുന്നത് ഈ അസുഖമായിരിക്കാം; വിശദമായി അറിയാം

നമ്മുടെ നിത്യജീവിതത്തില്‍ നിരവധി അസുഖങ്ങള്‍ പതിവാണല്ലോ. എന്നാല്‍ ചിലതെല്ലാം നമ്മള്‍ നിസാരമായി കാണാറുണ്ട്. നിരന്തരമായി ഉണ്ടാവുന്ന ക്ഷീണങ്ങളും നമ്മള്‍ നിസാരമായി കാണാറാണ് പതിവ്. എന്നാല്‍ ഇതി ശ്രദ്ധിച്ചോളു. ആറു മാസമോ അതിലധികമോ ഉളള കടുത്ത ക്ഷീണവും ഓര്‍മ്മക്കുറവും ഉണ്ടെങ്കില്‍ ഈ അവസ്ഥയെ ‘ ക്രോണിക് ഫാറ്റിംഗ് സിന്‍ഡ്രോം എന്നാണ് അറിയപ്പെടുന്നത്. ഫാറ്റിംഗ് അഥവാ തളര്‍ച്ചയാണ് പ്രധാനലക്ഷണം.

കുടവയർ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? കുറയ്ക്കാൻ കഴിക്കാം ദിവസവും നെല്ലിക്ക; അറിയാം ഗുണങ്ങൾ

ഭാരം കുറയ്ക്കണമെന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചിട്ടും കഴിയുന്നില്ല അല്ലേ? എങ്കില്‍ ഇനി നിരാശയൊന്നും വേണ്ട കാര്യമില്ല. നമ്മള്‍ വിചാരിച്ചാല്‍ കുടവയറും, പൊണ്ണത്തടിയുമെല്ലാം കുറയ്ക്കാന്‍ സാധിക്കും. നമ്മുടെ ഡയറ്റില്‍ അതിനായി ചില മാറ്റങ്ങളാണ് കൊണ്ടുവരേണ്ടത്. ദിവസവും കഴിക്കാം നെല്ലിക്ക. കാല്‍സ്യം, ഇരുമ്പ്, വിറ്റാമിന്‍ സി എന്നിവ വന്‍ തോതില്‍ നെല്ലിക്കയിലുണ്ട്. ഭാരം കുറയ്ക്കാന്‍ വേഗത്തില്‍ സാധിക്കും. നെല്ലിയ്ക്ക്

ചെറുപ്പക്കാരില്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിക്കുന്നു; കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും വിശദമായി അറിയാം

അടുത്തകാലത്തായ് സ്ഥിരമായി കേള്‍ക്കുന്ന വാര്‍ത്തയാണ് ഹൃദയാഘാതം കാരണമുണ്ടാവുന്ന ചെറുപ്പക്കാരുടെ മരണം. കൂടുതലും 35നും 50നും ഇടയില്‍ പ്രയമുള്ളവര്‍. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 17.9 ദശലക്ഷം പേര്‍ ഹൃദയാഘാതം കാരണം മരണമടയുന്നു. ഹൃദയ രോഗങ്ങള്‍ (കാര്‍ഡിയോ വാസ്‌കുലര്‍ ഡിസീസ്- സിവിഡി) ആണ് ആഗോളതലത്തില്‍ മനുഷ്യരുടെ മരണ കാരണത്തില്‍ ഒന്നാമത്. സിവിഡി മരണങ്ങളില്‍ അഞ്ചില്‍ നാലെണ്ണം

ചുമയും ജലദോഷവും മാറ്റാന്‍ വീട്ടില്‍ ചിലപരിഹാര മാര്‍ഗങ്ങള്‍; വിശദമായി അറിയാം

പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ചിലതാണ് ചുമയും ജലദോഷവും. കാലാവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍ പോലും പലരിലും ചുമയ്ക്കും ജലദോഷത്തിനും കാരണമാവുന്നു. വൈറസ് അണുബാധ മൂലമാണ് ചുമയുണ്ടാകുന്നത്. ചുമ തുടങ്ങിയാല്‍ പിന്നെ പുറമെ ജലദോഷവും പനിയുമൊക്കെ കൂട്ടായി വന്നോളും. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു പക്ഷെ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് നയിച്ചേക്കാം. ചുമയുടെയും ജലദോഷത്തിന്റെയുമൊക്കെ

അമിത രക്തസമ്മര്‍ദ്ദം; ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം, വിശദമായി നോക്കാം

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. സാധാരണ 35 വയസ്സിന് മുകളില്‍ ഉള്ള ആളുകള്‍ക്കാണ് ഇത്തരം അവസ്ഥകള്‍ കൂടുതലായി കണ്ടുവരുന്നതെങ്കിലും മാറിയ ജീവിതശൈലിക്ക് അനുസൃതമായി ചെറുപ്പക്കാരിലും ഇന്നിത് കാണപ്പെടുന്നുണ്ട്. രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നത് വഴി നേരത്തെ തന്നെ ഈയവസ്ഥയെ ചികിത്സിക്കാനാവും. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ ഇത്തരമൊരവസ്ഥ നിരവധി രോഗങ്ങള്‍ക്കും

ക്യാന്‍സര്‍ എന്ന ഗുരുതര രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണോ? എങ്കില്‍ ശ്രദ്ധിക്കൂ; ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം

ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കാൻ കഴിവുള്ള അസാധാരണമായ കോശവളര്‍ച്ച ഉള്‍പ്പെടുന്ന ഒരു കൂട്ടം രോഗങ്ങളെയാണ് കാന്‍സര്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ ക്യാന്‍സറിനെ തടയുന്നതിന് എല്ലാവര്‍ക്കും യോജിക്കുന്ന വിധത്തിലുള്ള ഒരു പൊതുവായ മാര്‍ഗ്ഗം ഇല്ല എന്നതാണ് സത്യം. കാരണം, ചില സാഹചര്യങ്ങളില്‍, നമ്മുടെ ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ മൂലം ക്യാന്‍സര്‍ വരാവുന്നതാണ് (ഉദാഹരണത്തിന്, പുകവലി ശ്വാസകോശ അര്‍ബുദത്തിന് കാരണമാകും).

ശരീരവണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കില്‍ ഈ ശീലങ്ങള്‍ ഉപേക്ഷിക്കൂ

അമിതവണ്ണം പലരുടെയും പ്രശ്നമാണ്. നമ്മള്‍ കഴിക്കുന്ന പല ആഹാര സാധനങ്ങളും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും അതുവഴി അമിതവണ്ണത്തിനും വഴിവെക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഹാരകാര്യത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം. രാത്രിയില്‍ ചായയോ കാപ്പിയോ കഴിക്കുന്ന ശീലം ഒട്ടും നല്ലതല്ല. എന്നാല്‍ പുതിനച്ചായ കഴിക്കുന്നത് നല്ലതാണ്. കാരണം ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൊഴുപ്പെരിച്ചുകളയാനുമെല്ലാം സഹായിക്കും. ഇക്കാര്യങ്ങളെല്ലാം