തുടര്‍ച്ചയായ തലവേദന ഉണ്ടോ? വേദന സംഹാരി കഴിച്ച് മാറ്റാം എന്ന് കരുതല്ലേ, ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ഏത് തരം തലവേദനയാണെന്ന് മനസ്സിലാക്കാം; വിശദമായി നോക്കാം


ലകാരണങ്ങാല്‍ തലവേദനകള്‍ ഉണ്ടാവാം. ജലദോഷം മൂലമുണ്ടാവുന്ന തലവേദന, മൈഗ്രേൻ തുടങ്ങി പലതും. ചിലപ്പോൾ വരാന്‍പോവുന്ന മറ്റെന്തെങ്കിലും അസുഖത്തിന്റെ തുടക്കമായും തലവേദന അനുഭവപ്പെടാറുണ്ട്. എങ്കിലും പെതുവെ ജലദേഷം, അമിത സമ്മര്‍ദ്ദം എന്നിവ മൂലാമാണ് വേദന ഉണ്ടാവുന്നത്. തലവേദന അനുഭവപ്പെടുമ്പോള്‍ ചെറിയ വേദന അല്ലെ എന്ന് കരുതി പലരും വേദന സംഹാരികള്‍ വാങ്ങി കഴിക്കാറാണ് പതിവ്. എന്നാല്‍ അത്തരക്കാര്‍ ഒന്ന് മനസ്സിലാക്കണം. തലയില്‍ അനുഭവപ്പെടുന്ന എല്ലാ വേദനയും ഒന്ന് അല്ല. വേദന അനുഭവപ്പെടുന്ന സ്ഥാനങ്ങള്‍ അനുസരിച്ച് അവയുടെ സ്വഭാവത്തിലും മാറ്റം ഉണ്ടാകും. അതിനാല്‍ പ്രധാനം ഈ സ്ഥാനങ്ങള്‍ തിരിച്ചറിയുക എന്നതാണ്.

ടെന്‍ഷന്‍ മൂലം ഉള്ള വേദന

ടെന്‍ഷന്‍ മൂലമുള്ള വേദന അനുഭവപ്പെടുന്നത് തലയുടെ ഉച്ചിയിലാണ്. ഈ സ്ഥാനങ്ങളില്‍ മിതമായ തോതിലുള്ള വേദന ഇടയ്ക്കിടെ ഉണ്ടാകാം. ചില ആളുകളില്‍ ആഴ്ചയില്‍ പലതവണ ഈ വേദന വന്നു പോകാം.

സൈനസൈറ്റിസ് മൂലമോ മൈഗ്രേന്‍ മൂലമോ ഉള്ള വേദന

മൂക്കിലെ എല്ലുകള്‍ക്കും തലയുടെ മുന്‍ഭാഗത്തിനും കവിളുകള്‍ക്കും കണ്ണുകള്‍ക്കും ഇടയിലായി സ്ഥിതിചെയ്യുന്നിടമാണ് സൈനസുകള്‍. ഇവിടെ അനുഭവപ്പെടുന്ന വേദനയാണ് ഇത്. ക്ഷീണം, മൂക്കടപ്പ്, പല്ലിന്റെ ഭാഗത്ത് വേദന എന്നിവ ഈ വേദന അനുഭവപ്പെടുന്ന ആളുകളില്‍ ഉണ്ടാകാം.ഇത് മൂലം കണ്‍പുരികത്തിലും കവിളുകളിലും തലയുടെ മുന്‍ഭാഗത്തും വേദനയും സമ്മര്‍ദ്ദവും അനുഭവപ്പെടാം.

സെര്‍വികോജെനിക് തലവേദന

കഴുത്തിലും തലയുടെ പിന്‍ഭാഗത്തും അനുഭവപ്പെടുന്ന വേദനയാണ് ഇത്. കഴുത്തില്‍ തുടങ്ങി തലയുടെ പിന്നിലേക്ക് പടരുന്ന വേദന മറ്റെന്തെങ്കിലും രോഗാവസ്ഥയുടെ ഭാഗമായി ഉണ്ടാകാം. കൂടാതെ മൈഗ്രേനിന്റെ ലക്ഷണവും ആകാം ഇത്. കഴുത്ത് അനക്കാന്‍ പറ്റാത്ത അവസ്ഥയില്‍ വരെ വേദന നമ്മെ കൊണ്ട് എത്തിക്കാറുണ്ട്.

ക്ലസ്റ്റര്‍ തലവേദന

കണ്ണിന് ചുറ്റുമുള്ള വേദനയാണ് ഇതിന്റെ ലക്ഷണം.ഏറ്റവും കടുപ്പമേറിയ വേദനകളില്‍ ഒന്നായ ഇത് പെട്ടന്ന് അനുഭവപ്പെടുന്ന ഒന്നാണ്. മൂന്ന് മണിക്കൂര്‍ വരെ ഈ വേദന നീണ്ട് നില്‍ക്കാം. കൂടാതെ സമയം കൂടുന്നത് അനുസരിച്ച് വേദന പതിയെ കവിളിലേക്കും, കഴുത്തിലേക്കും, മൂക്കിലേക്കും എല്ലാം പരക്കാം.

ഒരല്പം ശ്രദ്ധവെച്ചാല്‍ ഒരു പരിധി വരെ തല വേദന സ്വയം നിയന്ത്രിക്കാന്‍ കഴിയും. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക. അതിനായി ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരിയായ ആരോഗ്യ രീതി, വ്യായാമം എന്നിവ തുടരുക. ആവശ്യമെങ്കില്‍ മാത്രം വേദനസംഹാരികള്‍ കഴിക്കുക. വേദന തുടര്‍ന്നാല്‍ എന്താണെന്ന് മനസ്സിലാക്കാനായി ഡോക്ടറെ കണ്ട് വിദഗ്ധ പരിശോധന നടത്തി വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്.