പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ: എം.കുഞ്ഞാമന്‍ വീട്ടില്‍ മരിച്ച നിലയില്‍


തിരുവനന്തപുരം: പ്രശസ്ത ദളിത് ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ: എം കുഞ്ഞിരാമന്‍ ശ്രീകാര്യത്തെ വീട്ടില്‍ മരിച്ച നിലയില്‍. ഇരുപത്തിയേഴ് വര്‍ഷം കേരള സര്‍വ്വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു.

ശ്രീകാര്യത്തെ വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലേ ദിവസം ഫോണില്‍ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം സുഹൃത്തായ കെ.എം ഷാജഹാന്‍ കുഞ്ഞാമന്റെ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു.

കുറച്ചു സമയം കാത്തതിനുശേഷം പ്രതികരണമൊന്നുമില്ലാതിരുന്നപ്പോള്‍ പോലീസിനെ വിളിക്കുകയും പോലീസെത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. നിലവില്‍ കുഞ്ഞാമന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി അറിവില്ലെന്നും കെ.എം ഷാജഹാന്‍ കൂട്ടിച്ചര്‍ത്തു.

മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന് ശേഷം സാമ്പത്തികശാസ്ത്രത്തിലെ ബിരുദാനന്തരബിരുദത്തില്‍ ഒന്നാം റാങ്ക് നേടുന്ന ദളിത് വിദ്യാര്‍ത്ഥിയാണ് കുഞ്ഞാമന്‍. 1974 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നുമാണ് അദ്ദേഹം എം.എ റാങ്ക് നേടിയത്.