Tag: Health tips

Total 39 Posts

ഡയറ്റിനിടയിലെ മുടികൊഴിച്ചില്‍ ഒരു പ്രശ്‌നമാവുന്നുണ്ടോ? നിയന്ത്രിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം; വിശദമായറിയാം

ശരീരഭാരം കുറയ്ക്കാനായി ഡയറ്റിലേക്ക് മാറുമ്പോള്‍ അതിന്റെ ഭാഗമായി വരാവുന്ന മറ്റ് പ്രശ്‌നങ്ങളെയും അതോടൊപ്പം നിയന്ത്രിക്കേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് മുടി കൊഴിച്ചില്‍ നിയന്ത്രിക്കല്‍. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഉറപ്പായും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമായിരിക്കും മുടികൊഴിച്ചില്‍. ഇതിന് കാരണം മറ്റൊന്നുമല്ല, ശരീരഭാരം കുറയ്ക്കാനായി ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റം തന്നെയാണ്. ഭക്ഷണം നിയന്ത്രിക്കുമ്പോള്‍ ശരീരത്തിന് അത്യാവശ്യം വേണ്ട ചില കാര്യങ്ങള്‍

മഴക്കാല അസുഖങ്ങളെ അകറ്റിനിര്‍ത്താം; വീട്ടില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍, വിശദമായറിയാം

ജൂണിലെ നിലാമഴയില്‍ ഒന്ന് നനയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാവും. എന്നാല്‍ മഴയൊക്കെ നനഞ്ഞ് അസുഖം പിടിച്ച് കിടക്കേണ്ട കാര്യമോര്‍ക്കുമ്പോള്‍ എല്ലാം മോഹങ്ങലും മാറും. മഴക്കാലം രോഗങ്ങളുടേത് കൂടിയാണ്. പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനവും തണുപ്പും അന്തരീക്ഷത്തില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്ന അവസ്ഥയുമൊക്കെ പനി, ജലദോഷം പോലുള്ള അസുഖങ്ങളും പലതരത്തിലുള്ള അലര്‍ജികളും സമ്മാനിക്കാറുണ്ട്. അതുകൊണ്ട് തന്നെ രോഗപ്രതിരോധശേഷി കുറഞ്ഞവരെയും കുട്ടിക്കളെയും

നിങ്ങളുടെ ചര്‍മ്മം തിളക്കമുള്ളതും മനോഹരവുമായി മാറണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിലിതാ വീട്ടില്‍ എളുപ്പം ലഭ്യമാവുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ചില നാടന്‍ പൊടിക്കൈകള്‍; വിശദമായറിയാം

തിളക്കമാര്‍ന്ന മുഖംവും മനോഹരമായ ചര്‍മ്മവും ഒരാളുടെ ആത്മവിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. തിളങ്ങുന്നതും മനോഹരവുമായ ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമില്ല. കുറ്റമറ്റ ചര്‍മ്മത്തിന്, വിപണിയില്‍ ലഭ്യമായ വ്യത്യസ്ത തരം ഉല്‍പ്പന്നങ്ങള്‍ നമ്മള്‍ പരീക്ഷിക്കാറുണ്ട്. തിളക്കമുള്ള ചര്‍മ്മം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഏതൊരു ഉല്‍പ്പന്നത്തിലും നമ്മുടെ കണ്ണുകള്‍ ഉടക്കാറുണ്ട്. എന്നാല്‍ നമ്മുടെ ചര്‍മ്മം ആരോഗ്യകരമാകുമ്പോള്‍ അവ സ്വാഭാവികമായി തിളക്കമുള്ളതായി

ഇന്ന് ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം: രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഈ ആറ് അപകടങ്ങള്‍

പലപ്പോഴും യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം ആണ് ഉയര്‍ന്ന ബിപി അപകടകരമാകുന്നത്. നെഞ്ചുവേദന, തലവേദന, മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്, ശ്വസിക്കാന്‍ പ്രയാസമുണ്ടാകുക, മങ്ങിയ കാഴ്ച തുടങ്ങിയവയാണ് ഉയര്‍ന്ന ബിപിയുടെ പൊതുവേയുള്ള ലക്ഷണങ്ങള്‍. അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാം. ആന്തരികാവയവങ്ങളെപ്പോലും തകരാറിലായേക്കാം. തലച്ചോറ്, ഹൃദയം, വൃക്കകള്‍, കണ്ണുകള്‍ എന്നിവയ്ക്ക് ഉയര്‍ന്ന ബി.പി പ്രശ്‌നങ്ങളുണ്ടാക്കാം.

ചെറുപ്രായത്തിലേ മുടി നരച്ചോ? ഭക്ഷണമായിരിക്കാം പ്രശ്നം, അകാലനരയെ പ്രതിരോധിക്കാന്‍ ഈ ആഹാരം ശീലിക്കൂ

പ്രായം കൂടുന്നതനുസരിച്ച് തലമുടി നരക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലരുടെ മുടി അവരുടെ ചെറു പ്രായത്തിലേ നരക്കാന്‍ തുടങ്ങും. പലരെയും മാനസികമായി പ്രയാസത്തിലാക്കുന്ന കാര്യമാണ് ഈ അകാല നര. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നതും ഇത്തരത്തിലുള്ള അകാലനര പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും. അതിനാല്‍ തലമുടി സംരക്ഷണത്തിനായി

കൊളസ്‌ട്രോളുണ്ടോ? എങ്കില്‍ അപകട സാഹചര്യം ഒഴിവാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ

ഒട്ടുമിക്കയാളുകളെയും വലയ്ക്കുന്ന ജീവിതശൈലീ രോഗമാണ് അമിതമായ കൊളസ്‌ട്രോള്‍. ഗൗരവമായ, ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടമായേക്കാവുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കൊളസ്‌ട്രോള്‍ കാരണമാകാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയത്തിന്റെ ആരോഗ്യത്തിന് കൊളസ്‌ട്രോള്‍ കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഹൃദയാഘാതത്തിന് വരെ അമിതമായ കൊളസ്‌ട്രോള്‍ വഴിവെക്കാറുണ്ട്. അതിനാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിച്ചുനിര്‍ത്തേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാം

മുടികൊഴിച്ചിലുണ്ടോ? വില്ലന്‍ താരനാണെങ്കില്‍ വീട്ടിലുണ്ട് മറുമരുന്നുകള്‍മുടികൊഴിച്ചിലുണ്ടോ? വില്ലന്‍ താരനാണെങ്കില്‍ വീട്ടിലുണ്ട് മറുമരുന്നുകള്‍

തലമുടി കൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുക. താരനും അതുമൂലം ഉണ്ടാകുന്ന തലമുടി കൊഴിച്ചിലും ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നമാണ്. താരന്‍ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിനും കാരണമാകാറുണ്ട്. താരന്‍ കാരണം ചിലരില്‍ തല ചൊറിച്ചിലും ഉണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും താരന്‍ ഉണ്ടാകാം. താരന്‍ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം

‘വണ്ണം കൂടുതലാണ്, ഇത്തിരി കുറച്ചേക്കാം’; അനാരോ​ഗ്യകരമായ തടി കുറക്കല്‍ രീതികള്‍ ശരീരത്തിന് ആപത്ത്, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

 എങ്ങനെയെങ്കിലും ഒന്ന് തടികുറഞ്ഞ് കിട്ടിയാല്‍ മതിയെന്ന് ഊണിലും ഉറക്കത്തിലും ചിന്തിച്ച് അതിനായി കണ്ണില്‍ കണ്ട മാര്‍ഗങ്ങള്‍ മുഴുവന്‍ പയറ്റിനോക്കുന്നവരുണ്ട്. യൂട്യൂബ് വീഡിയോകള്‍ കണ്ടും മറ്റുള്ളവരുടെ ഉപദേശങ്ങള്‍ കേട്ടും ഇത്തരക്കാര്‍ തടികുറയ്ക്കാന്‍ ഇറങ്ങിത്തിരിക്കും. എന്നാല്‍ പരീക്ഷിക്കുന്ന പല മാര്‍ഗങ്ങളും ആരോഗ്യത്തെ പൂര്‍ണമായും തകര്‍ക്കുന്നവയാണെന്ന് വളരെ വൈകിയാണ് ഇക്കൂട്ടര്‍ തിരിച്ചറിയുക. തടി കുറയ്ക്കുമ്പോള്‍ ചില അടിസ്ഥാനപരമായ കാര്യങ്ങള്‍  ശ്രദ്ധിച്ചില്ലെങ്കില്‍

തടി കുറയ്ക്കാനായി നട്‌സും ജ്യൂസും കഴിക്കുന്നവരാണോ? എന്നാല്‍ ചില സമയങ്ങളിലെ ഇവയുടെ ഉപയോഗം അമിതവണ്ണത്തിന് കാരണമാകാം; ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ആഹാരം ഏതൊക്കെ സമയങ്ങളില്‍ കഴിക്കണം എന്നുള്ളതാണ്. ഏത് സമയത്ത് ഏത് ആഹാരം എത്ര അളവില്‍ കഴിക്കാം എന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടാവേണ്ടത് അത്യവശ്യമാണ്. ഇങ്ങനെ കൃത്യമായ സമയ ക്രമം പാലിച്ചാല്‍ മാത്രമേ തടിയും വയറുമെല്ലാം വേഗത്തില്‍ കുറച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. അതുപോലെ, രാത്രിയില്‍ കഴിക്കുന്ന ആഹാരത്തിലും നല്ലപോലെ

ഒരുമാസം പഞ്ചസാര പൂര്‍ണമായി ഒഴിവാക്കിയാലോ? ശരീരത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ ഇവയാണ്

പഞ്ചസാര നമ്മള്‍ വിചാരിക്കുന്നതിലും അധികം പ്രശ്‌നക്കാരനാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, ശരീരഭാരം കൂടുക, പ്രമേഹം, ഫാറ്റിലിവര്‍ ഡിസീസ്, തുടങ്ങി നിരവധി പാര്‍ശ്വഫലങ്ങളാണ് ദിവസവും പഞ്ചസാര ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. എന്താണ് പരിഹാരം എന്നല്ലേ. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നതു തന്നെ. പഞ്ചസാരയ്ക്ക് നല്ല മധുരമാണെങ്കിലും ആരോഗ്യത്തിന് അത്ര മധുരമല്ല പഞ്ചസാര വലിയ തോതില്‍ ഉപയോഗിക്കുന്നത്. എന്ന് മാത്രമല്ല ഉപയോഗം