‘എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം’; സുപ്രഭാതം പത്രം തെരുവില്‍ കത്തിച്ചതായി ആരോപണം


മലപ്പുറം: എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം നല്‍കിയതിന് സുപ്രഭാതം പത്രം തെരുവില്‍ കത്തിച്ചതായി ആരോപണം. മലപ്പുറം തിരൂരങ്ങാട് കൊടിഞ്ഞിയിലാണ് സംഭവം. പത്രം കത്തിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പ്രതിഷേധാഹര്‍മായി സുപ്രഭാതം കത്തിക്കുകയാണെന്നും, മുസ്ലീം ലീഗ് നേതാവാണ് ഇത് ചെയ്തതെന്നുമാണ് പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നത്.

സംഭവത്തില്‍ പിന്നില്‍ മുസ്ലീം ലീഗ് ആണെന്ന്‌ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ ആരോപിച്ചു. എന്നാല്‍ പത്രം കത്തിച്ചയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് മുസ്ലീം ലീഗിന്റെ പ്രതികരണം.