നബാര്‍ഡിന്റെ എഐഫ് പദ്ധതി; മള്‍ട്ടി സര്‍വ്വീസ് സെന്ററുമായി വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്


വടകര: നബാര്‍ഡ് ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് വീരഞ്ചേരി ഹെഡ് ഓഫീസ് പരിസരത്ത് നിര്‍മിക്കുന്ന മള്‍ട്ടി സര്‍വ്വീസ് സെന്റര്‍ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന് ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു. നിര്‍മാണ രേഖകള്‍ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ഷിജു രമേശന്‍ പാലേരിക്ക് നല്‍കി.

അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഉപയോഗിച്ച് വിവിധ കാര്‍ഷിക അനുബന്ധ സേവനങ്ങള്‍, സെമിനാര്‍ ഹാള്‍, ഓഡിറ്റേറിയം എന്നിവയും ഒരുക്കുന്നുണ്ട്. വൈസ് പ്രസിഡന്റ്‌ എ.ടി ശ്രീധരൻ അധ്യക്ഷത വഹിച്ചു. സഹകരണ അസിസ്റ്റന്റ് ഡയറക്ടർ ഷിനി എം.പി, യൂണിറ്റ് ഇൻസ്‌പെക്ടർ ബിന്ദു എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.വി ജിതേഷ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി.പി ജീജ നന്ദിയും പറഞ്ഞു.