കോണ്‍ഗ്രസ് കുറ്റ്യാടി ബ്ലോക്ക് പ്രസിഡന്റായി ശ്രീജേഷ് ഊരത്ത്


കുറ്റ്യാടി: കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റായി ശ്രീജേഷ് ഊരത്തിനെ തിരഞ്ഞെടുത്തു. വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രം​ഗത്ത് എത്തിയ വ്യക്തിയാണ് ശ്രീജേഷ്. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വടകര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പഠന കാലത്ത് കെ.എസ്.യു വിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്, ദീർഘകാലം യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് വടകര പാർലിമെന്റ് വൈസ് പ്രസിഡന്റ്, ഡിസി സി ജനറൽ സെക്രട്ടറി, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുറ്റ്യാടി അർബൻ ബാങ്ക് ജീവനക്കാരനായ ശ്രീജേഷ് കുറ്റ്യാടി പ്രസ്സ് ഫോറം പ്രസിഡന്റു കൂടിയാണ്.