പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 13.8 കിലോ കഞ്ചാവ് പിടികൂടി; പിടിയിലായവർ കുറ്റ്യാടി സ്വദേശികൾ


പാലക്കാട്: പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 13.8 കിലോ കഞ്ചാവ് പിടികൂടി. രണ്ട് സംഭവങ്ങളിലായാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് കോഴിക്കോട് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.

കുറ്റ്യാടി സ്വദേശികളായ പി.ജെ നിബിന്‍(27), പി.ടി. ശ്രീഷ്(24),ടി.വി. സുര്‍ജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 2.3 കിലോ കഞ്ചാവാണ് പിടികൂടിയത്.

കോഴിക്കോടേക്ക് പോകാനായി പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ സംശയാസ്പദമായി കാണപ്പെട്ട
ഇവരെ പോലീസ് പിടികൂടുകയായിരുന്നു. വിശാഖപ്പട്ടണത്തുനിന്ന് കഞ്ചാബ് വാങ്ങി ധന്‍ബാദ് എക്‌സ്പ്രസില്‍ പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയതായിരുന്നു മൂവര്‍ സംഘം.

ശബരി എക്‌സ്പ്രസിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ 11.5 കിലോ കഞ്ചാവ് കണ്ടെടുത്തത്.