ആനയ്ക്ക് സമീപം നിന്ന പാപ്പാനെ ഇടിച്ചുതെറിപ്പിച്ച് സ്കൂട്ടർ യാത്രക്കാരി; ഭയന്നോടി ആന; കൊച്ചിയിൽ നിന്നുള്ള വൈറൽ വീഡിയോ കാണാം


കൊച്ചി: ക്ഷേത്രത്തിൽ പള്ളിവേട്ടയ്‌ക്കെത്തിയ ആനയെ സ്വാഗതം ചെയ്തത് ചീറിപ്പാഞ്ഞു വന്ന സ്കൂട്ടറിയാത്രക്കാരി. നിയന്ത്രണം വിട്ട സ്കൂട്ടർ ആനപാപ്പാനേ ഇടിച്ചുതെറിപ്പിച്ചതും ആന ഭയന്നോടി. കൊച്ചി വൈപ്പിനിൽ നടന്ന സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

വൈപ്പിൻ അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തിൽ പള്ളിവേട്ടയ്ക കൊണ്ടുവന്ന ആനയുടെ പാപ്പാനെയാണ് സ്കൂട്ടർ യാത്രക്കാരി ഇടിച്ചു തെറിപ്പിച്ചത്. ഇതു കണ്ട് ആന വിരണ്ടോടിയെങ്കിലും കൂടെയുണ്ടായിരുന്നവർ വേഗം തളച്ചതിനാൽ ഒഴിവായത് വൻ ദുരന്തം. ഉൽസവത്തിനായി കൊണ്ടുവന്ന ആനയെ ലോറിയിൽ നിന്ന് ഇറക്കി ചങ്ങല ഇടുന്നതിനിടെയാണ് അപകടമുണ്ടായത്.

പാപ്പാനെ ഇടിച്ച ശേഷം സ്കൂട്ടർ ആനയുടെ ശരീരത്തിലേക്കു ചാഞ്ഞു. ആനയെ പെട്ടെന്നു നടുറോഡിൽ കണ്ട യുവതി ഭയന്നതോടെ നിയന്ത്രണം വിട്ട് ആനയുടെ പാപ്പാനു മേൽ സ്കൂട്ടർ ഇടിച്ചു കയറ്റുകയായിരുന്നു. ആന വിരണ്ടത് കണ്ടതോടെ ചുറ്റും കൂടിയിരുന്നവരും പരിഭ്രാന്തരായി. അപക:ടത്തിൽ പാപ്പാൻ കാര്യമായ പരുക്കില്ല.

വീഡിയോ കാണാം: