മുസ്ലിം ലീഗ് നേതാവും മത, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ തിക്കോടി കോടിക്കൽ മന്ദത്ത് ചേക്കുട്ടി ഹാജി അന്തരിച്ചു


നന്തിബസാർ: മത,രാഷ്ട്രീയ,സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന മന്ദത്തു ചെക്കൂട്ടി ഹാജി (82) കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽവെച്ചു നിര്യാതനായി. ഖബറടക്കം നാളെ രാവിലെ ഒൻപത് മണിക്ക് കോടിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. പ്രശ്ന സദസ്സുകളിൽ അതീവ സൗമ്യതയോടെ പക്വമായ തീരുമാനങ്ങൾ എടുക്കുന്ന വ്യക്തി എന്ന നിലയിൽ ജനപ്രിയമുഖമായിരുന്നു ചെക്കൂട്ടി ഹാജി.

മുൻ സംസ്ഥാന ലീഗ് കൗൺസിലർ,കൊയിലാണ്ടിമണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട്,കോടിക്കൽ എ.എം.യു.പി.സ്കൂൾ മാനേജർ,കോടിക്കൽ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി സെക്രട്ടറി,സുന്നീ മഹല്ലുഫെഡറേഷൻമണ്ഡലം  വൈസ്‌പ്രസിഡന്റ്‌ , രണ്ടുതവണ മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പർ,എന്നീ നിലകളിൽ സ്‌തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: നഫീസ,മക്കൾ: മജീദ് (തിക്കോടിപഞ്ചായത്ത്‌ലീഗ്‌ ട്രഷറർ), ഇസ്മായിൽ, സമദ് (ഇരുവരും കുവൈറ്റ്), സഹദ് (ഖത്തർ), നസീർ (അദ്ധ്യാപകൻ കൊയിലാണ്ടി ബോയ്‌സ് ഹൈസ്കൂൾ),ഫാത്തിമ,ജമീല,ആബിദ.

മരുമക്കൾ; പുതുക്കുടി അബ്ദു, ആമ്പിച്ചിക്കാട്ടിൽ ഹമീദ്, ഹക്കീം (മലപ്പുറം),ഹസീന ,ശരീഫ, ഷർബിന, സഹീറ, ജസീല. സഹോദരങ്ങൾ: വിളകുനി മമ്മദ്,പരേതയായ ആസ്യ.

സംസ്ഥാനലീഗ് വൈസ് പ്രസിഡണ്ട് പി.കെ.കെ.ബാവ,ജില്ലാപ്രസിഡന്റ് ഉമ്മർ പാണ്ടികശാല,പ്രവാസിലീഗ് പ്രസിഡണ്ട് കെ.പി.ഇമ്പിച്ചിമമ്മുഹാജി, മണ്ഡലംലീഗ് പ്രസിഡണ്ട് സയ്യിദ് ഹുസ്സൈൻ ബാഫഖിതങ്ങൾ,സെക്രട്ടറി,അലി കൊയിലാണ്ടി എന്നിവർ അനുശോചിച്ചു.