കൊയിലാണ്ടി നഗരസഭയുടെ പതിനാലാം പദ്ധതി മുന്നൊരുക്കത്തിന്റെ ഭാഗമായി മീഡിയ മീറ്റ്


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ പതിനാലാം പദ്ധതി മുന്നൊരുക്കത്തിന്റെ ഭാഗമായി മീഡിയ മീറ്റ് സംഘടിപ്പിച്ചു. ഇ.എം.എസ് ടൗണ്‍ഹാളിലാണ് മീറ്റ് നടത്തിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍ പേഴ്‌സണ്‍ അഡ്വ.കെ.സത്യന്‍, വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ഇ.കെ.അജിത്ത് മാസ്റ്റര്‍, കെ.ഷിജു, കെ.ഇ.ഇന്ദിര ടീച്ചര്‍, വി.പി.ഇബ്രാഹിം കുട്ടി, പി.പ്രജിഷ, പി.രത്‌നവല്ലി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

നഗരസഭ തയ്യാറാക്കുന്ന പദ്ധതിക്ക് വേണ്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മീറ്റില്‍ നല്‍കി. യു.ഉണ്ണികൃഷ്ണന്‍, ആര്‍.ടി.മുരളി, പവിത്രന്‍ മേലൂര്‍, എ.സജീവ് കുമാര്‍, നജീബ്.കെ.എം, പി.ഗിരീഷ് കുമാര്‍, ശശി കമ്മട്ടേരി എന്നിവര്‍ പങ്കെടുത്തു.