പ്ലസ് ടു പരീക്ഷാഫലം; വടകര മേഖലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം


വടകര: പ്ലസ് ടു പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വടകരയിലെ സ്‌കൂളുകള്‍ തിളക്കമാര്‍ന്ന വിജയം. എം.യു.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 129 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 127 പേര്‍ വിജയിച്ചു. 20 പേര്‍ മുഴുവന്‍വിഷയങ്ങളിലും എ പ്ലസ് നേടി. വി.എച്ച്.എസ്.സി. വിഭാഗത്തില്‍ 60 പേര്‍ പരീക്ഷയെഴുതിയതില്‍ 57 പേര്‍ വിജയിച്ചു.

വില്യാപ്പള്ളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 130 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 129 പേര്‍ വിജയിച്ചു. ഇതില്‍ 31 പേര്‍ മുഴുവന്‍വിഷയങ്ങളിലും എ പ്ലസ് നേടി. 59 പേര്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. മേപ്പയില്‍ പുതുപ്പണം സ്‌കൂളില്‍ 258 പേര്‍ പരീക്ഷയെഴുതി. 238 പേര്‍ വിജയിച്ചു. 26 പേര്‍ക്കാണ് മുഴുവന്‍വിഷയങ്ങളിലും എ പ്ലസ്. 323 പേര്‍ പരീക്ഷയെഴുതിയ മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 312 പേര്‍ വിജയിച്ചു. 57 പേര്‍ മുഴുവന്‍വിഷയങ്ങളിലും എ പ്ലസ് നേടി.

പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചു ബാച്ചുകളിലായി 324 പേരാണ് പരീക്ഷയെഴുതിയത്. അതില്‍ 312 പേര്‍ വിജയിച്ചു. 52 പേര്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടി. 97 ശതമാനമാണ് വിജയം. പുതുപ്പണം ജെ.എന്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 321 പേര്‍ പരീക്ഷയെഴുതിയതില്‍ 302 പേര്‍ വിജയിക്കുകയും 29 പേര്‍ മുഴുവന്‍വിഷയങ്ങളില്‍ എ പ്ലസ് നേടുകയും ചെയ്തു.

മണിയൂര്‍ ഹയര്‍സെക്കന്‍ഡറിയില്‍ 252 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 199 പേര്‍ വിജയിക്കുകയും 12 പേര്‍ മുഴുവന്‍വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. ഓര്‍ക്കാട്ടേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 258 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 252 പേര്‍ വിജയിക്കുകയും 24 പേര്‍ മുഴുവന്‍വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു.

തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 129 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 122 പേര്‍ ജയിച്ചു. 11 പേര്‍ മുഴുവന്‍വിഷയങ്ങളിലും എ പ്ലസ് നേടി. ചോറോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 257 പേര്‍ പരീക്ഷയെഴുതിയതില്‍ 178 പേര്‍ വിജയിച്ചു. 11 പേര്‍ മുഴുവന്‍വിഷയങ്ങളിലും എ പ്ലസ് നേടി. 109 പേര്‍ പരീക്ഷയെഴുതിയ വടകര ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 36 പേര്‍ മുഴുവന്‍വിഷയങ്ങളിലും എ പ്ലസ് നേടി.

അഴിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 257 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ സയന്‍സ് ഗ്രൂപ്പില്‍ 86 ശതമാനവും ഹ്യൂമാനിറ്റീസില്‍ 65 ശതമാനം വിദ്യാര്‍ഥികളും പാസായി. സയന്‍സില്‍ ആറുപേര്‍ മുഴുവന്‍ എ പ്ലസ് നേടി.