കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ഒഞ്ചിയം സ്വദേശി മരിച്ചു


ഏറാമല: കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ മരിച്ചു. ഒഞ്ചിയം നെല്ലാച്ചേരി കണ്ണോത്ത് ക്ഷേത്രത്തിന് സമീപം കോമരത്തിന്റവിട വാസു ആണ് മരണപ്പെട്ടത്. അറുപത്തിയെട്ട് വയസ്സായിരുന്നു.

തിങ്കളാഴ്ച്ച രാവിലെയാണ് അപകടം നടന്നത്. ഏറാമലയില്‍ ഇരുനില കെട്ടിടത്തിന് മുകളില്‍ ജലസംഭരണി സ്ഥാപിക്കുന്നതിനിടയില്‍ താഴെ വീഴുകയായിരുന്നു. ഉടനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

അച്ഛന്‍: പരേതനായ കുഞ്ഞിക്കണ്ണന്‍. അമ്മ: നാരായണി. ഭാര്യ: ശൈലജ. മക്കള്‍: അവിനാഷ്, അവിജിത്ത്. മരുമക്കള്‍: ജസ്‌ന മടപ്പള്ളി, അപര്‍ണ കോഴിക്കോട്.

സഹോദരങ്ങള്‍: ലീല വള്ളിക്കാട്, നാരായണന്‍, ശ്രീധരന്‍ ചെന്നൈ, രോഹിണി കകുരിക്കിലാട്, രാജന്‍, പരേതനായ ഭാസ്‌കരന്‍.

സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.