തൂണേരിയില്‍ തൊഴിലുറപ്പ് ജോലിക്കിടെ കണ്ടത് കൂറ്റന്‍ പെരുമ്പാമ്പിനെ; കയ്യോടെ പിടികൂടി തൊഴിലാളികള്‍


നാദാപുരം: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികള്‍ പെരുമ്പാമ്പുകളെ പിടികൂടി. തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയിലാണ് സംഭവം. കോടഞ്ചേരി വെള്ളൂര്‍ പി. രാഘവന്‍ സ്മാരക മന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍നിന്നാണ് രണ്ട് പെരുമ്പാമ്പുകളെ പിടികൂടിയത്.

വെള്ളിയാഴ്ച ഉച്ചക്കാണ് പറമ്പില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടയില്‍ പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തുനിന്നും ഒരെണ്ണത്തെക്കൂടി കണ്ടെത്തി. പാമ്പുകളെ കുറ്റ്യാടി വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.