വിദ്യാര്‍ത്ഥികള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച്‌ മണിയൂര്‍ കരുവഞ്ചേരി നോർത്ത് എൽ.പി സ്‌ക്കൂള്‍


മണിയൂർ: കരുവഞ്ചേരി നോർത്ത് എൽ.പി സ്ക്കൂളും കോഴിക്കോട് ആസ്റ്റർ മിംസും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ സുരേന്ദ്രൻ വി.എം ഉദ്ഘാടനം ചെയ്തു. ഫസില കെ അദ്ധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക എം നിഷ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുനില്‍ മുതുവനയെ ആദരിച്ചു. ക്യാമ്പ് കോഡിനേറ്റര്‍ റില്‍സി ജോര്‍ജ്, ഡോ.നിയാസ്, ഡോ.റുവൈസ എന്നിവര്‍ ആശംസകള്‍ പറഞ്ഞു.

രാവിലെ പത്ത് മണിക്ക് ആരംഭിച്ച ക്യാമ്പില്‍ നൂറ്റിയമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ധന്യ പി.കെ നന്ദി പറഞ്ഞു.