കണ്ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; അക്രമം തടയാന്‍ ശ്രമിച്ച ബന്ധുവിനും പരിക്ക്‌


കണ്ണൂര്‍: പേരാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി മുണ്ടക്കല്‍ ലില്ലിക്കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ജോണിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കണ്ണൂരിലെ ആശുപത്രിയില്‍ രണ്ട് ദിവസമായി ചികിത്സയിലായിരുന്ന ലില്ലിക്കുട്ടി. വൈകുന്നരേത്തോടെ ആശുപത്രിയില്‍ നിന്നും തിരിച്ച് വീട്ടിലെത്തി വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് ജോണ്‍ ആക്രമിച്ചത്.

അക്രമം തടയാന്‍ ശ്രമിച്ച ബന്ധു അനൂപിനും വെട്ടേറ്റു. ലില്ലിക്കുട്ടിയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ജോണിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് വീടിനടുത്തുള്ള പ്രദേശത്ത് നിന്നും പിടികൂടുകയായിരുന്നു.