മോദി സർക്കാർ അഴിമതി മൂടിവെക്കാൻ പ്രതിപക്ഷത്തെ വേട്ടയാടുന്നു; മനയത്ത് ചന്ദ്രൻ


വടകര: മോദി സർക്കാർ രാജ്യത്ത് ഇലക്ട്രൽ ബോണ്ട്‌ വഴി അന്വേഷണ ഏജൻസികൾ ഉപയോഗിച്ച് കൊണ്ട് നടത്തിയ കോടി കണക്കിന് രൂപയുടെ അഴിമതി മൂടിവെക്കാൻ അതേ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തന്നെ പ്രതിപക്ഷ കക്ഷികളെ വേട്ടയാടുകയാണെന്നും, ഇതിനെതിരെ രാജ്യത്ത്‌ ജനാധിപത്യം നിലനിൽക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും രംഗത്ത് വരണമെന്നും ആര്‍ജെഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ പറഞ്ഞു. ആര്‍ജെഡി മഹിളാ ജനതാദൾ വടകര മണ്ഡലം പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമല കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഇ.പി ദാമോദരൻ മാസ്റ്റർ, പ്രസാദ് വിലങ്ങിൽ, എം സതി, ബേബി ബാലമ്പ്രത്, റീന രായരോത് തുടങ്ങിയവർ സംസാരിച്ചു.