Tag: Murder

Total 45 Posts

പേരാമ്പ്ര നൊച്ചാട് അനു കൊലക്കേസ്: പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ അറസ്റ്റില്‍

പേരാമ്പ്ര: നൊച്ചാട് അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മുജീബ് റഹ്‌മാനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ റൗഫീനയുടെ പങ്ക് വ്യക്തമായത്. ഇതേത്തുടര്‍ന്നാണ് പൊലീസ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ അറസ്റ്റു ചെയ്തത്. മുജീബ് റഹ്‌മാന്‍ മോഷ്ടിച്ച അനുവിന്റെ സ്വര്‍ണം

അയനിക്കാട് നാടിനെ നടുക്കി കൊലപാതകം; മക്കളെ കൊലപ്പെടുത്തി അച്ഛന്‍ റെയില്‍വേ പാളത്തില്‍ ജീവനൊടുക്കി

പയ്യോളി: അയനിക്കാട് കുറ്റിയില്‍പ്പീടികയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി. പുതിയോട്ടില്‍ സുമേഷും മക്കളായ ഗോപിക (16), ജ്യോതിക (10) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന് അടുത്തായുള്ള റെയില്‍വേ ട്രാക്കിലാണ് സുമേഷിന്റെ മൃതദേഹം കണ്ടത്. പരശുറാം എക്‌സ്പ്രസ് തട്ടിയാണ് സുമേഷ് മരണപ്പെട്ടത്. മരണവിവരം അറിഞ്ഞതോടെ നാട്ടുകാര്‍ മക്കളെ അന്വേഷിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു. ഏറെനേരം

കണ്ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; അക്രമം തടയാന്‍ ശ്രമിച്ച ബന്ധുവിനും പരിക്ക്‌

കണ്ണൂര്‍: പേരാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി മുണ്ടക്കല്‍ ലില്ലിക്കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ജോണിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കണ്ണൂരിലെ ആശുപത്രിയില്‍ രണ്ട് ദിവസമായി ചികിത്സയിലായിരുന്ന ലില്ലിക്കുട്ടി. വൈകുന്നരേത്തോടെ ആശുപത്രിയില്‍ നിന്നും തിരിച്ച് വീട്ടിലെത്തി വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് ജോണ്‍ ആക്രമിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച ബന്ധു അനൂപിനും വെട്ടേറ്റു.

കഴുത്തിനേറ്റ വെട്ടുമായി അയല്‍വീട്ടിലേക്ക് ഓടിക്കയറി; എറണാകുളത്ത്‌ മകന്റെ ഭാര്യയെ കഴുത്തറത്ത് കൊന്ന് ഭർതൃപിതാവ് ജീവനൊടുക്കി

കൊച്ചി: പറവൂരില്‍ മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് ആത്മഹത്യ ചെയ്തു. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റിയന്‍(67) ആണ് മരുമകളെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ വച്ചാണ് സെബാസ്റ്റിയന്‍ മരുമകളുടെ കഴുത്തറുത്തത്. കഴുത്തിന് വെട്ടേറ്റ ഷാനു നിലവിളിച്ച് അടുത്ത വീട്ടിലേക്ക് ഓടി. വീട്ടിലെത്തിയതും യുവതി

വഴക്കിന് പിന്നാലെ പുഴയിലേക്ക് തള്ളിയിട്ടു; വിലങ്ങാട് വാളൂക്ക് പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

വാണിമേല്‍: വിലങ്ങാട് പുഴയരികില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. വയനാട് നിരവിൽപ്പുഴ അരിമല കോളനിയിൽ സോണിയ (40) യുടെ മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന വാസു(എലുമ്പന്‍) എന്നയാളെയാണ് കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തു. പുല്ലരിയാന്‍ പോയ സോണിയയുമായി വാസു വഴക്കിടുകയായിരുന്നു. തുടര്‍ന്ന് ബിന്ദുവിനെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് വിവരം. കൃത്യത്തിന്

‘കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യം, തനിക്കെതിരെയുണ്ടായ അക്രമങ്ങള്‍ പാര്‍ട്ടി ചെറുത്തില്ല’; സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തനിക്കെതിരെ നേരത്തെ ഉണ്ടായ പല അക്രണ സംഭവങ്ങളെയും പാര്‍ട്ടി ചെറുത്തില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ്‌ മുത്താമ്പി ചെറിയപുറം

സത്യനാഥന്റെ കൊലപാതകം: മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവ്‌, ആയുധം കണ്ടെത്തി

കൊയിലാണ്ടി: കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. മൂര്‍ച്ചയേറിയ കത്തിയാണ് കണ്ടെത്തിയത്‌. കൊല നടന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് പോലീസ് ആയുധം കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തി. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. വടകര ഡിവൈഎസ്പിയുടെ നേൃത്വത്തില്‍ 14 അംഗ

നാട്ടിലെ ഏതുവിഷയത്തിലും സജീവമായി ഇടപെടുന്നയാൾ, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആർക്കും സമീപിക്കാവുന്ന വ്യക്തിത്വം; പി.വി.സത്യനാഥ് എന്ന നാട്ടുകാരുടെ സത്യേട്ടന് നാടിന്റെ യാത്രാമൊഴി

കൊയിലാണ്ടി: വളരെ സജീവമായി നാട്ടുകാര്‍ക്കുവേണ്ടി ഇടപെടുന്നയാള്‍, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും എന്ത് സഹായത്തിനും സമീപിക്കാവുന്ന വ്യക്തിത്വം ഒറ്റവാക്കില്‍ ഇതായിരുന്നു കൊയിലാണ്ടിക്കാര്‍ക്ക് പി.വി.സത്യനാഥനെന്ന സത്യേട്ടന്‍. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അത് രമ്യമായി പരിഹരിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്യുന്ന ആളാണ് സത്യനാഥന്‍. അദ്ദേഹം സെക്രട്ടറിയായിട്ടുള്ള പാടം എന്ന അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുണ്ട്. കോവിഡ് കാലത്ത് ഈ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇവിടുത്തെ

സത്യനാഥന്റെ കഴുത്തിലും നെഞ്ചിലും ആഴത്തിൽ ആറ് മുറിവുകൾ, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

കൊയിലാണ്ടി: മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് കൊല്ലപ്പെട്ട സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. സത്യനാഥന്റെ ശരീരത്തില്‍ ആഴത്തിലുള്ള ആറ് മുറിവകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിലും കൈയിലും നെഞ്ചിലുമാണ് മുറിവുകളുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു. നിലവില്‍

പി.വി സത്യനാഥന്റെ കൊലപാതകം; കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലും നാല് പഞ്ചായത്തുകളിലും നാളെ സി.പി.എം ഹര്‍ത്താല്‍

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ നാളെ സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി, കീഴരിയൂര്‍, അരിക്കുളം, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹർത്താല്‍. ഇന്ന് രാത്രി 10മണിയോടെടെയാണ് കഴുത്തിലും പുറത്തും വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മുത്താമ്പി ചെറിയപ്പുറം ക്ഷേത്ര പരിസരത്ത്