Tag: Murder

Total 47 Posts

സത്യനാഥന്റെ കഴുത്തിലും നെഞ്ചിലും ആഴത്തിൽ ആറ് മുറിവുകൾ, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

കൊയിലാണ്ടി: മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് കൊല്ലപ്പെട്ട സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. സത്യനാഥന്റെ ശരീരത്തില്‍ ആഴത്തിലുള്ള ആറ് മുറിവകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിലും കൈയിലും നെഞ്ചിലുമാണ് മുറിവുകളുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു. നിലവില്‍

പി.വി സത്യനാഥന്റെ കൊലപാതകം; കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലും നാല് പഞ്ചായത്തുകളിലും നാളെ സി.പി.എം ഹര്‍ത്താല്‍

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ നാളെ സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി, കീഴരിയൂര്‍, അരിക്കുളം, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹർത്താല്‍. ഇന്ന് രാത്രി 10മണിയോടെടെയാണ് കഴുത്തിലും പുറത്തും വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മുത്താമ്പി ചെറിയപ്പുറം ക്ഷേത്ര പരിസരത്ത്

പി.വി. സത്യനാഥന്റെ കൊലപാതകം; പെരുവട്ടൂര്‍ സ്വദേശി കസ്റ്റഡിയിലെന്ന് സൂചന

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. പെരുവട്ടൂര്‍ സ്വദേശിയായ അഭിലാഷിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാത്രി 10മണിയോടെയാണ് കഴുത്തിലും പുറത്തും വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മുത്താമ്പി ചെറിയപ്പുറം ക്ഷേത്ര പരിസരത്ത് സത്യനാഥനെ കണ്ടത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം. ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം സ്ഥലത്ത് വെട്ടേറ്റിട്ടുണ്ട്.

സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി സത്യനാഥനെ വെട്ടി കൊലപ്പെടുത്തി

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥനെ വെട്ടികൊലപ്പെടുത്തി. അറുപത്തിരണ്ട് വയസായിരുന്നു. മുത്താമ്പി ചെറിയപ്പുറം ക്ഷേത്രപരിസരത്തുവെച്ചാണ് സംഭവം. ഇന്ന് രാത്രി 10മണിയോടെടെയാണ് കഴുത്തിലും പുറത്തും വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മുത്താമ്പി ചെറിയപ്പുറം ക്ഷേത്ര പരിസരത്ത് സത്യനാഥനെ കണ്ടത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം. ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം സ്ഥലത്ത് വെട്ടേറ്റിട്ടുണ്ടസ്ഥലത്തുണ്ടായിരുന്ന ആളുകള്‍

ദുര്‍മന്ത്രവാദത്തിലൂടെ തന്നെ അപായപ്പെടുത്തുമെന്ന് ഭയം, രേഷ്മയെ കൊലപ്പെടുത്തുംമുമ്പ് മുറിയില്‍ അരങ്ങേറിയത് നൗഷിദിന്റെ കുറ്റവിചാരണ; ബാലുശ്ശേരി സ്വദേശിയായ യുവാവ് കൊച്ചിയിൽ യുവതിയെ കൊലപ്പെടുത്തിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊച്ചി: കലൂരിലെ അപ്പാര്‍ട്ട്മെന്റില്‍ ബാലുശ്ശേരി സ്വദേശിയായ യുവാവ് യുവതിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓയോ റൂമിന്റെ കെയര്‍ ടേക്കറായ ബാലുശ്ശേരി സ്വദേശി നൗഷിദാണ് യുവതിയെ കൊലപ്പെടുത്തിയത്. പ്രതിയുടെ ഫോണില്‍നിന്ന് കൊലപാതകത്തിന് മുന്‍പുള്ള ചില ഞെട്ടിക്കുന്നദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. കൊലപാതകത്തിന് മുന്‍പ് പ്രതി യുവതിയെ വിചാരണ ചെയ്തതായും ഇതെല്ലാം ഫോണില്‍ പകര്‍ത്തിയെന്നുമാണ്

കണ്ണൂർ പൊതുവാച്ചേരിയിൽ യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ കേസ്; പിന്നില്‍ പ്രതികാരം, പ്രതിയ്ക്ക് ജീവപര്യന്തം

കണ്ണൂര്‍: കണ്ണൂര്‍ പൊതുവാച്ചേരിയില്‍ യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. മുഴപ്പാല പള്ളിച്ചാല്‍ പ്രജീഷിനെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി അബ്ദുള്‍ ഷുക്കൂറിനെ കോടതി ശിക്ഷിച്ചത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി മുഴപ്പാല പള്ളിച്ചാല്‍ ഹൗസിലെ ചങ്ങംപൊയില്‍ പ്രശാന്തിനെ കോടതി വെറുതെ വിട്ടു. 2021 ഓഗസ്ത്

കണ്ണില്ലാത്ത ക്രൂരത; തിരുവനന്തപുരത്ത് വിവാഹ ദിവസം വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് കൊന്നു, പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്ത് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹദിവസം വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്താണ് സംഭവം. വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയില്‍ രാജനെയാണ് മകളുടെ മുന്‍ സുഹൃത്ത് ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. അറുപത്തിരണ്ട് വയസായിരുന്നു. ബുധനാഴ്ച രാവിലെ പത്തരയ്ക്ക് വര്‍ക്കല ശിവഗിരിയില്‍ വച്ച് വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട സല്‍ക്കാരവും വീട്ടില്‍

ആറുവയസുകാരിയുടെ കൊലപാതകം; പിതാവ് ജയിലില്‍ വച്ച് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു. ജയിലില്‍ വച്ച് കഴുത്ത് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മകള്‍ നക്ഷത്രയെ ശ്രീമഹേഷ് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമണത്തില്‍ ശ്രീമഹേഷിന്റെ അമ്മ സുനന്ദയ്ക്ക് കൈക്ക് വെട്ടേക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന സുനന്ദ ബഹളം

കൊട്ടാരക്കരയിലെ ഡോ. വന്ദനാ ദാസിന്റെ കൊലപാതകം: വടകര ജില്ലാ ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു

വടകര: കൊട്ടാരക്കരയിൽ യുവ ഡോക്ടർ ആശുപത്രിയിൽ വച്ച് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വടകര ജില്ലാ ആശുപത്രി ജീവനക്കാർ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്. വടകര ജില്ലാ ആശുപത്രിയിലെ മുഴുവൻ ആരോഗ്യപ്രവർത്തകരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. ആശുപത്രിയില്‍ നടത്തിയ പ്രതിഷേധ യോഗത്തിൽ ഡോ.അബ്ദുൾ അസീസ്, ഡോ.ജയ

പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊന്നു; സംഭവം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. കോട്ടയം സ്വദേശിനിയും ആശുപത്രിയിലെ ഹൗസ് സര്‍ജനുമായ ഡോക്ടര്‍ വന്ദന ദാസാണ് (23) മരിച്ചത്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. ആശുപത്രിയിലെ സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്. പ്രതിയുടെ ആക്രമണത്തില്‍