ആറുവയസുകാരിയുടെ കൊലപാതകം; പിതാവ് ജയിലില്‍ വച്ച് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു


ആലപ്പുഴ: മാവേലിക്കരയില്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു. ജയിലില്‍ വച്ച് കഴുത്ത് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മകള്‍ നക്ഷത്രയെ ശ്രീമഹേഷ് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അക്രമണത്തില്‍ ശ്രീമഹേഷിന്റെ അമ്മ സുനന്ദയ്ക്ക് കൈക്ക് വെട്ടേക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന സുനന്ദ ബഹളം കേട്ട് കേട്ട് ഓടിയെത്തിയപ്പോഴാണ് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെ കണ്ടത്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്നെത്തി മഹേഷ് ആക്രമിക്കുകയായിരുന്നു.

നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്നു ഇയാള്‍ അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. ഇതിനിടയില്‍ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു മഹേഷ്. ഒരു പോലീസ് ഉദ്യോഗസ്ഥയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മഹേഷിന്റെ സ്വഭാവവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വന്നതോടെ ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു.