വേണുഗോപാലൻ കെ.എയുടെ “ബാബറി മസ്ജിദ് രാമക്ഷേത്രമായി മാറ്റിയതെങ്ങനെ? പുസ്തകം പ്രകാശനം ചെയ്തു


വടകര: വേണുഗോപാലൻ കെ.എ എഴുതിയ “ബാബറി മസ്ജിദ് രാമക്ഷേത്രമായി മാറ്റിയതെങ്ങനെ?” എന്ന പുസ്തകത്തിൻ്റെ പ്രകാശനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നിര്‍വ്വഹിച്ചു. ടി.പി രാമകൃഷണൻ എംഎൽഎ പുസ്തകം ഏറ്റുവാങ്ങി.

ബാബറി മസ്ജിദ് രാമക്ഷേത്രമാക്കി മാറ്റിയതിൻ്റെ പിന്നാമ്പുറകഥകൾ അനാവരണം ചെയ്യുന്ന അന്വേഷണാത്മക രചനയാണ് “ബാബറി മസ്ജിദ് രാമക്ഷേത്രമായി മാറ്റിയതെങ്ങനെ?” എന്ന പുസ്തകം.

വടകര കേളുഏട്ടൻ – പി.പി ശങ്കരൻ ഹാളില്‍ നടന്ന ചടങ്ങില്‍ കെ.കെ ശൈലജ ടീച്ചര്‍, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍, കെ.ടി കുഞ്ഞിക്കണ്ണന്‍ തുടങ്ങിവര്‍ പങ്കെടുത്തു.