മണല്‍ എന്ന വ്യാജേനെ ഡീസല്‍ കടത്ത്; കൊയിലാണ്ടിയില്‍ ടിപ്പര്‍ ലോറിയില്‍ കടത്തിയ 3000 ലിറ്റര്‍ ഡീസല്‍ പിടികൂടി ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന ഡീസല്‍ ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ് പിടികൂടി. ബുധനാഴ്ച്ചയാണ് സംഭവം. മണല്‍ എന്ന വ്യാജേനെ ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന ഡീസല്‍ കൊയിലാണ്ടിയില്‍ നിന്നും ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടുകയായിരുന്നു.

മാഹിയില്‍ നിന്നും മുക്കം ഭാഗത്തേക്ക് KL O2 Y – 46 20 നമ്പര്‍ ടിപ്പര്‍ ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന 3000 ലിറ്റര്‍ ഡീസസലാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി എന്‍ഫോഴ്‌സ്‌മെന്റ് കമ്മീഷണര്‍ വി.പി രമേശന്റ നിര്‍ദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് ഡീസല്‍ പിടികൂടിയത്. വടകര തിരുവള്ളൂര്‍ സ്വദേശികളാണ് ഡീസല്‍ കടത്തലിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ടിപ്പര്‍ ലോറിയില്‍ പ്ലാറ്റ്‌ഫോമില്‍ പ്രത്യേക തരത്തില്‍ ടാങ്ക് ഉണ്ടാക്കി അതിനു മുകളില്‍ മെറ്റല്‍ നിരത്തിയ ശേഷമാണ് ഡീസല്‍ കടത്താന്‍ ശ്രമിച്ചത്. ഡീസല്‍ വിതരണം ചെയ്യാനായി പ്രത്യേകതരം മീറ്ററും വാഹനത്തില്‍ ഘടിപ്പിച്ചിരുന്നു.

303760 രൂപ എസ്.ഡി. ടാക്‌സ്, എ.എസ്.ടി, സെസ് അടക്കം 303760 രൂപ പിഴ ഈടാക്കിയശേഷം ലോറി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ജി.വി.പ്രമോദ്, ഡെപ്യൂട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ഇ.കെ.ശിവദാസന്‍, അസി. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ.പി.രാജേഷ്, ഡ്രൈവര്‍ ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.