പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവ് എടച്ചേരി പോലീസിന്റെ പിടിയില്‍
വടകര: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കടവത്തൂര്‍ കല്ലന് തൊടി കുറുമ്പേരി അശ്വന്ത് (23) ആണ് പിടിയിലായത്.
[mid]
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. എടച്ചേരി എസ്.ഐ സുധീര്‍ കല്ലനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോക്സോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.